---
title: "#foodfest | രുചിയുടെ പറുദീസ 23; കല്ലാച്ചി വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "#Paradise #Taste #KallachiWims #Paramedical #Institution #organized #foodfest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171205/paradise-taste-kallachiwims-paramedical-institution-organized-foodfest"
published_at: "2023-12-21T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658477d329282_fest.jpg"
keywords: []
---

# #foodfest | രുചിയുടെ പറുദീസ 23; കല്ലാച്ചി വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **കല്ലാച്ചി: [** മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിൽ പ്രവർത്തിക്കുന്ന കല്ലാച്ചി വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: [** മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിൽ പ്രവർത്തിക്കുന്ന കല്ലാച്ചി വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

'രുചിയുടെ പറുദീസ 23' എന്ന പേരിൽ നടത്തിയ പരിപാടി മഹാരാജാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബിജിത്ത് എം.കെ. ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് സ്റ്റാർ സിംഗർ ,കൈരളി പട്ടുറുമാൽ എന്നീ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനും മിമിക്രി കലാകാരനുമായ സഫീർ കുറ്റ്യാടി മുഖ്യാതിഥിയായി.

നാദാപുരം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ ആശംസകളർപ്പിച്ച് സംസാരിച്ചു. 'സ്തീധനം' എന്ന വിഷയത്തെ ആസ്പദമാക്കി കോളജിലെ വിദ്യാർത്ഥിനികൾ പോസ്റ്റർ രചനയും പെയിന്റിംഗും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ സുനുമോഹൻ സ്വാഗതവും മാനേജർ രഞ്ജിഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171205/paradise-taste-kallachiwims-paramedical-institution-organized-foodfest)