---
title: "#Congress | വിലക്കയറ്റം രൂക്ഷം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി "
english_title: "#Inflation #Congress #made #protest #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171365/inflation-congress-made-protest-kallachi"
published_at: "2023-12-22T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585573411b97_protest.jpg"
keywords: []
---

# #Congress | വിലക്കയറ്റം രൂക്ഷം; കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി 

> **Lead Summary:** **നാദാപുരം: [ **സാധാരണക്കാരന്റെ ആശ്രയമായിരുന്ന സപ്ലൈകോ വിപണന കേന്ദ്രങ്ങളെ ഞെക്കിക്കൊല്ലുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി സപ്ലൈകോ ലാഭം സ്റ്റോറിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **സാധാരണക്കാരന്റെ ആശ്രയമായിരുന്ന സപ്ലൈകോ വിപണന കേന്ദ്രങ്ങളെ ഞെക്കിക്കൊല്ലുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചി സപ്ലൈകോ ലാഭം സ്റ്റോറിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

പൊതു വിപണിയിലെ വിലക്കയറ്റത്തെ തടഞ്ഞുനിർത്താൻ ഉപകരിക്കുന്ന സ്ഥാപനങ്ങളെ തകർത്തു വൻകിട ലോബികൾക്ക് സഹായം ചെയ്തു കൊടുക്കുന്ന നയമാണ് സർക്കാറിന്റേതെന്ന് സമരക്കാർ ആരോപിച്ചു.

ധർണ്ണ കോൺഗ്രസ് നേതാവ് അഡ്വ കെ എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, മൊയ്തു കോടികണ്ടി, വി കെ ബാലാമണി, ടി രവീന്ദ്രൻ മാസ്റ്റർ, ഒ. പി ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

വാസു എരഞ്ഞിക്കൽ, കെ.ടി.കെ അശോകൻ, പി പി മൊയ്തു, ഇ വി ലീജന്‍, വത്സലകുമാരി ടീച്ചർ, ഷാഹിന കുന്നത്ത്, പി മുരളീധരൻ, സി കെ കുഞ്ഞാലി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171365/inflation-congress-made-protest-kallachi)