---
title: "#BJP | തൂണേരി ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി "
english_title: "#BJP #participate #inauguration #Thuneri #grama panchayath #building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171382/bjp-participate-inauguration-thuneri-grama-panchayath-building"
published_at: "2023-12-22T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658567d9a7408_bjp.jpg"
keywords: []
---

# #BJP | തൂണേരി ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി 

> **Lead Summary:** **തൂണേരി: [** തൂണേരി ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാക്കൾ. 'എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം' എന്ന സന്ദേശവുമായി രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന നയമാണ് കേന്ദ്ര ഗവൺമെൻറ് തുടരുന്നത്.

## Article Content

**തൂണേരി: [** തൂണേരി ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാക്കൾ. 'എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം' എന്ന സന്ദേശവുമായി രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന നയമാണ് കേന്ദ്ര ഗവൺമെൻറ് തുടരുന്നത്.

എം.പി.മാരുടെ വികസന ഫണ്ട്, ദേശീയ ആരോഗ്യ മിഷൻ വഴി ആശുപത്രി വികസനത്തിന് അനുവദിക്കുന്ന ഫണ്ട്, പുതിയതായി രൂപീകരിച്ച ആയുഷ് മന്ത്രാലം നൽകുന്ന ധനസഹായം എന്നിവ രാജ്യത്തെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകയാണ്.

തൂണേരി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് സെൻററിന് 15 ലക്ഷം രൂപ, ഹോമിയോ ഡിസ്പെൻസറിയിൽ യോഗഹാൾ നിർമ്മാണത്തിന് 6 ലക്ഷം രൂപ എന്നിവ എംപി ഫണ്ടിനു പുറമേ കേന്ദ്രസർക്കാർ അനുവദിച്ച ധനസഹായമാണ്. ഇതിന് പുറമേ ജനകീയ ഫണ്ട് സമാഹരണത്തിലൂടെ ആരോഗ്യ കേന്ദ്രമായി ഉയർത്തപ്പെടുന്ന ആശുപത്രിക്ക് പുതിയ കെട്ടിട നിർമ്മാണവും പൂർത്തിയായിരിക്കുകയാണ്.

ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിൽ ഭാരതീയ ജനതാ പാർട്ടി പങ്കെടുക്കും. ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ ബാബു എടക്കണ്ടി, വിജേഷ് എം.പി, അനീഷ് എം, വിനീഷ് വി.എം, സനീഷ് സി.വി. , രവി വെള്ളൂർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171382/bjp-participate-inauguration-thuneri-grama-panchayath-building)