---
title: "#publicplanningproject | ജനകീയാസൂത്രണ പദ്ധതി; ടെറസിലും മുറ്റത്തും പച്ചക്കറി, ചട്ടിയും തൈയും വിതരണം ചെയ്തു "
english_title: "#Vegetables #terraceyard #Pots #saplings #distributed #part #public #planning #project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171445/vegetables-terraceyard-pots-saplings-distributed-part-public-planning-project"
published_at: "2023-12-22T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585a06e14374_pot.jpg"
keywords: []
---

# #publicplanningproject | ജനകീയാസൂത്രണ പദ്ധതി; ടെറസിലും മുറ്റത്തും പച്ചക്കറി, ചട്ടിയും തൈയും വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ടെറസിലും മുറ്റത്തും പച്ചക്കറി എന്ന പദ്ധതി വാർഡ് പന്ത്രണ്ട് നരിക്കാട്ടേരിയിൽ ആരംഭിച്ചു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ടെറസിലും മുറ്റത്തും പച്ചക്കറി എന്ന പദ്ധതി വാർഡ് പന്ത്രണ്ട് നരിക്കാട്ടേരിയിൽ ആരംഭിച്ചു.

നൂറിൽ പരം കർഷകർക്ക് ചട്ടിയും പച്ചക്കറി തൈയും വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പോട്ടിംഗ് മിശ്രിതം നിറച്ച എച്ച് ഡി പി ചട്ടികളും വിവിധ ഇനം പച്ചക്കറി തൈകളുമാണ് വിതരണം ചെയ്തത്.

വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ടി. ഷംസീർ, പി. ഇബ്രാഹിം, ടി. അശോകൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171445/vegetables-terraceyard-pots-saplings-distributed-part-public-planning-project)