---
title: "#Complaint | പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ പ്രദർശിപ്പിച്ച പാറക്കടവിലെ കേരള ബാങ്ക് ജീവനക്കാരനെതിരെ പരാതി"
english_title: "#Complaint #KeralaBank #employee #Parakkad #who #showed #obscene #video #PlusOne #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171478/complaint-keralabank-employee-parakkad-who-showed-obscene-video-plusone-students"
published_at: "2023-12-22T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585bfc03d0b7_police.jpg"
keywords: []
---

# #Complaint | പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ പ്രദർശിപ്പിച്ച പാറക്കടവിലെ കേരള ബാങ്ക് ജീവനക്കാരനെതിരെ പരാതി

> **Lead Summary:** ** നാദാപുരം: [** ബാങ്കിൽ അക്കൗണ്ട് എടുക്കാൻ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് നേരെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുകയും ആഭാസകരമായി പെരുമാറുകയും ചെയ്ത കേരള ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.

## Article Content

** നാദാപുരം: [** ബാങ്കിൽ അക്കൗണ്ട് എടുക്കാൻ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് നേരെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുകയും ആഭാസകരമായി പെരുമാറുകയും ചെയ്ത കേരള ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.

കേരളം ബാങ്ക് പാറക്കടവ് ശാഖയിലെ ജീവനക്കാരനെതിരെയാണ് പെൺകുട്ടിയുടെ രക്ഷിതാവ് വളയം പൊലീസിൽ പരാതി നൽകിയത്. സ്കൂളിൽ നിന്നുള്ള സ്‌കോളർഷിപ്പ് ആവശ്യാർത്ഥം അക്കൗണ്ട് എടുക്കാൻ രണ്ട് പ്ലസ് വൺ വിദ്യാർത്ഥിനികൾ പാറക്കടവ് കേരള ബാങ്കിന്റെ ശാഖയിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.

നാദാപുരം ഇയ്യങ്കോട് സ്വദേശിയായ ജീവനക്കാരനാണ് പെൺകുട്ടികളോട് മോശമായി പെരുമാറിയത്. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . സംഭവം ഒതുക്കി തീർക്കാനും മാധ്യമ വാർത്തയാകാത്തിരിക്കാനും ശക്തമായ സമ്മർദ്ദം ഉയർന്നിട്ടുണ്ട്. ചെക്യാട് പഞ്ചായത്തിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ അടുത്ത ബന്ധു ആണ് ജീവനക്കാരൻ.

സംഭവം ഗൗരവമായി കണക്കാക്കുന്നതായും നടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായും ബാങ്ക് മാനേജർ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171478/complaint-keralabank-employee-parakkad-who-showed-obscene-video-plusone-students)