---
title: "#Hashtag | ഹാഷ് ടാഗ് ക്യാമ്പയിൻ നാദാപുരത്ത് തുടക്കം "
english_title: "#Hashtag #campaign #started #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171695/hashtag-campaign-started-nadapuram"
published_at: "2023-12-23T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e3db272b5_hashtag.jpg"
keywords: []
---

# #Hashtag | ഹാഷ് ടാഗ് ക്യാമ്പയിൻ നാദാപുരത്ത് തുടക്കം 

> **Lead Summary:** **നാദാപുരം: **എം എസ്‌ എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹാഷ് ടാഗ് ക്യാമ്പയിൻ ശാഖാ സംഗമങ്ങളുടെ നാദാപുരം നിയോജക മണ്ഡലം തല ഉദ്‌ഘാടനം ജാതിയേരിയിൽ വെച്ച് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് നിർവഹിച്ചു.

## Article Content

**നാദാപുരം: **എം എസ്‌ എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഹാഷ് ടാഗ് ക്യാമ്പയിൻ ശാഖാ സംഗമങ്ങളുടെ നാദാപുരം നിയോജക മണ്ഡലം തല ഉദ്‌ഘാടനം ജാതിയേരിയിൽ വെച്ച് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് നിർവഹിച്ചു.

എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജന.സെക്രട്ടറി റാഷിക്ക് ചങ്ങരംകുളം സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണ സെഷനിൽ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജന.സെക്രട്ടറി എൻ.കെ മൂസ മാസ്റ്റർ സംസാരിച്ചു.

റീഡ് ബുക്ക് സെഷനിൽ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ ടി.കെ ഖാലിദ് മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. പരിപാടിയിൽ വി.വി.കെ ജാതിയേരി,നസീർ വളയം,മുഹമ്മദ് പേരോട്,സി.സി ജാതിയേരി,ജാഫർ തുണ്ടിയിൽ,കെവികെ ജാതിയേരി,നിഹാൽ കെപി,പുന്നോളി സൂപ്പി ഹാജി,ശീറാസി കുറുവയിൽ,ഫെമിൻ ഫിജാസ്,ആദിൽ പി.പി തുടങ്ങിയവർ സംബന്ധിച്ചു. എം.എസ്.എഫ് ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പുന്നോളി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171695/hashtag-campaign-started-nadapuram)