---
title: "#medicalcamp | മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#mega #medical #camp #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171700/mega-medical-camp-organized"
published_at: "2023-12-23T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e52aaef3c_camp.jpg"
keywords: []
---

# #medicalcamp | മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വാണിമേൽ: **മലർവാടി റെസിഡന്റ്‌സ് അസോസിയേഷൻ അയ്യങ്കി - കരുകുളം മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വാണിമേൽ: **മലർവാടി റെസിഡന്റ്‌സ് അസോസിയേഷൻ അയ്യങ്കി - കരുകുളം മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വാണിമേൽ കരുകുളം ശിശുമന്ദിരത്തിൽ വെച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശാരദ പി അധ്യക്ഷത വഹിച്ചു

. ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി അജീഷ് ബാലകൃഷ്ണൻ, MMCH മലബാർ മെഡിക്കൽകോളേജ് ആന്റ് റിസേർച്ച് സെന്റർ പ്രതിനിധി ഡോക്ടർ അഖിൽ, സുനിത ഷാജി എന്നിവർ സംസാരിച്ചു.

ജനറൽ മെഡിസിൻ, ദന്തരോഗ വിഭാഗം, നേത്ര രോഗ വിഭാഗം, ത്വക് രോഗ വിഭാഗം എന്നിവയിലായി ഇരുന്നൂറിലധികം പേർ ചികിത്സ നേടി. ഡോക്ടർമാർക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ സുനിൽ കെ പി സ്നേഹോപഹാരം നൽകി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171700/mega-medical-camp-organized)