---
title: "#Farewell | സ്പെഷൽ വില്ലേജാഫീസർക്ക് യാത്രയയപ്പ് നൽകി "
english_title: "#Special #Village #Officer #sentoff"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171705/special-village-officer-sentoff"
published_at: "2023-12-23T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e9f478e01_farewell.jpg"
keywords: []
---

# #Farewell | സ്പെഷൽ വില്ലേജാഫീസർക്ക് യാത്രയയപ്പ് നൽകി 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എടച്ചേരി വില്ലേജാഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന സ്പെഷൽ വില്ലേജാഫീസർ കയനാണ്ടിയിൽ രാമചന്ദ്രന് ഇരിങ്ങണ്ണൂർ ജനകീയ സമിതി യാത്രയയപ്പ് നൽകി.

## Article Content

**ഇരിങ്ങണ്ണൂർ: **എടച്ചേരി വില്ലേജാഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന സ്പെഷൽ വില്ലേജാഫീസർ കയനാണ്ടിയിൽ രാമചന്ദ്രന് ഇരിങ്ങണ്ണൂർ ജനകീയ സമിതി യാത്രയയപ്പ് നൽകി.

എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതിയുടെ ഉപഹാരം നൽകി ആദരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു രാമചന്ദ്രനെ പൊന്നാടയണിയിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ,വാർഡ് മെമ്പർ കെ.പി സലീന, ടി. അനിൽകുമാർ, എം.കെ പ്രേംദാസ് ,ആർ.ടി ഉസ്മാൻ, സി.കെ ബാലൻ ,വത്സരാജ് മണലാട്ട് , വി.പി.സുരേന്ദ്രൻ , കൊയിലോത്ത് രാജൻ, സി.പി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.രാമചന്ദ്രൻ കയനാണ്ടിയിൽ മറുമൊഴി നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171705/special-village-officer-sentoff)