---
title: "#ThiruvathiraMahotsavam | ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം 25 മുതൽ "
english_title: "#Thiruvathira #Mahotsavam #IringanurMahashivaTemple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171891/thiruvathira-mahotsavam-iringanurmahashivatemple"
published_at: "2023-12-24T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65881569805d8_temple.jpg"
keywords: []
---

# #ThiruvathiraMahotsavam | ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം 25 മുതൽ 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഈ മാസം 25, 26 ,27 തീയതികളിൽ വിപുലമായി നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു. 25ന് തിങ്കളാഴ്ച കാലത്ത് മുതൽ വിവിധ ശുദ്ധി കർമ്മങ്ങൾ കലശ പൂജകൾ എന്നിവ നടക്കും.

## Article Content

**ഇരിങ്ങണ്ണൂർ: [ **ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഈ മാസം 25, 26 ,27 തീയതികളിൽ വിപുലമായി നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു. 25ന് തിങ്കളാഴ്ച കാലത്ത് മുതൽ വിവിധ ശുദ്ധി കർമ്മങ്ങൾ കലശ പൂജകൾ എന്നിവ നടക്കും.

രാത്രി 7 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സ് മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി കെ സുധി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ.ഗിരീഷ് ബാബു പ്രഭാഷണം നടത്തും.

തുടർന്ന് നൃത്ത നൃത്യങ്ങൾ കലാപരിപാടികൾ അരങ്ങേറും 26ന് കാലത്ത് 5 മണി മുതൽ ദ്രവ്യ കലശ പൂജ, ഉഷപൂജ, ബ്രഹ്മ കലശാഭിഷേകം, പരികലശാഭിഷേകം, വാദ്യമേളങ്ങളോടെ ഉച്ചപൂജ, ശ്രീഭൂതബലി വാദ്യമേളത്തോടെ നടക്കും.

വൈകുന്നേരം 5 മണിക്ക് ഇളനീർ വരവ്, 5 .30 ന് കേളിക്കൊട്ട്, 6 .15 ന് ദീപാരാധന, 6.50 ന് കടത്തനാട് പഞ്ചവാദ്യ സംഘത്തിലെ ഹരീഷ് തൊട്ടിൽപാലവും പാർട്ടിയും നടത്തുന്ന തായമ്പകയും, 7.30 ന് അത്താഴപൂജക്ക് ശേഷം രാത്രി 8 മണിക്ക് ഗാനസന്ധ്യ, 9 മണിക്ക് കോഴിക്കോട് രംഗമിത്രയുടെ പ്രദീപ് കാവുന്തറ സംവിധാനം ചെയ്ത നാടകം പണ്ട് രണ്ട് കൂട്ടുകാരികൾ അരങ്ങേറും. 27ന് ബുധനാഴ്ച കാലത്ത് 4 മണി പള്ളിയുണർത്തൽ 5 മണി മുതൽ വാകച്ചാർത്ത്, ഗണപതിഹോമം നെയ്യഭിഷേകം കുറുങ്കുഴൽ സേവ മദ്ദളം കേളികൊട്ട് എന്നിവയോടെ നടക്കും.

7 മണിക്ക് എടക്ക കൊട്ടി പാടി സേവയോടെ ഉഷ:പൂജ, 8 മണിക്ക് മുത്തുകുട, ചെണ്ടമേളം അകമ്പടിയോടെ ഭഗവാന്റെ തിടമ്പെഴുന്നള്ളത്ത് വിഷ്ണു ക്ഷേത്രത്തിൽ നവകം, ഉച്ചപൂജ, ശ്രീഭൂതബലി, 11 30ന് ഇളനീരാട്ടം,12 മണി ഉച്ചപൂജ,12 .30 പ്രസാദം ഊട്ട് അന്നദാനം വൈകുന്നേരം 4 മണിക്ക് പഞ്ചവാദ്യം ചെണ്ടമേളം അകമ്പടിയോടെ കാഴ്ച ശീവേലി എഴുന്നള്ളിപ്പ് വൈകുന്നേരം 5 മണി ഇലഞ്ഞിത്തറമേളം അഷ്ടപദിയോടെ 6 15ന് ദീപാരാധന, 6.30ന് കടമേരി ഉണ്ണികൃഷ്ണൻ മാരാരും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട്, തായമ്പക, 7.30ന് അത്താഴപൂജ 8 മണിക്ക് തിടമ്പെഴുന്നള്ളത്തോടെ ഈ വർഷത്തെ തിരുവാതിര മഹോത്സവത്തിനും ക്ഷേത്ര നവീകരണ കമ്മറ്റി മണ്ഡലമാസം 41 ദിവസവും ക്ഷേത്രത്തിൽ നടത്തി വരുന്ന അന്നദാനം പ്രസാദം ഊട്ടിനും സമാപനമാവും.

9 ലക്ഷത്തോളം രൂപ ചിലവഴിച്ച് ക്ഷേത്ര നവീകരണ കമ്മറ്റി നിർമ്മിച്ച ഊട്ടുപുരയിൽ തുടർച്ചയായി രണ്ടാമത്തെ പ്രാവശ്യമാണ് മണ്ഡലമാസം മുഴുവൻ അന്നദാനം നടത്തുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നു പോലും ആയിര കണക്കിന് ജനങ്ങളാണ് ഇവിടെ അന്നദാനത്തിന് എത്തിചേരുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171891/thiruvathira-mahotsavam-iringanurmahashivatemple)