---
title: "#Inauguration | ഹാഷ് ടാഗ്; നാദാപുരം പഞ്ചായത്ത്‌ തല ഉദ്ഘാടനം ഇയ്യംങ്കോട് "
english_title: "#Hashtag #NadapuramPanchayath #Inauguration #eeyyamkod"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171938/hashtag-nadapurampanchayath-inauguration-eeyyamkod"
published_at: "2023-12-24T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658849fe5fa1f_hashtag.jpg"
keywords: []
---

# #Inauguration | ഹാഷ് ടാഗ്; നാദാപുരം പഞ്ചായത്ത്‌ തല ഉദ്ഘാടനം ഇയ്യംങ്കോട് 

> **Lead Summary:** **നാദാപുരം: [** എം എസ് എഫ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രഖ്യാപിച്ച ഹാഷ് ടാഗ് ക്യാമ്പയിന്റെ നാദാപുരം പഞ്ചായത്ത്‌ തല ഉദ്ഘാടനം ഇയ്യംങ്കോട് ശാഖയിൽ എം എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് പേരോട് നിർവഹിച്ചു.

## Article Content

**നാദാപുരം: [** എം എസ് എഫ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രഖ്യാപിച്ച ഹാഷ് ടാഗ് ക്യാമ്പയിന്റെ നാദാപുരം പഞ്ചായത്ത്‌ തല ഉദ്ഘാടനം ഇയ്യംങ്കോട് ശാഖയിൽ എം എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് പേരോട് നിർവഹിച്ചു.

എം എസ് എഫ് പഞ്ചായത്ത്‌ പ്രസിഡന്റ് സയ്യിദ്‌ ഹനീഫ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫവാസ് തുണ്ടിയിൽ സ്വാഗതം പറഞ്ഞു.

സി.കെ നാസർ, മുഹ്‌സിൻ വളപ്പിൽ, ജാഫർ തുണ്ടിയിൽ, എൻ.പി അബു, മുഹമ്മദ് തോടന്റവിട, ഷുഹൈബ് ഈയ്യംങ്കോട്, ബാസിൽ നാദാപുരം, ഉമൈർ നരിക്കാട്ടേരി, അംജദ് കെ.കെ, നബ്ഹാൻ തുടങ്ങിയവർ സംസാരിച്ചു.

ഷഫീഖ് കുമ്മങ്കോട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം എസ് എഫ് ശാഖ പ്രസിഡന്റ് മുഹമ്മദ് റിഫാൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171938/hashtag-nadapurampanchayath-inauguration-eeyyamkod)