---
title: "celebration|   വരവേൽപ്പ്  2024 ; സമത പുതുവർഷ ആഘോഷം"
english_title: "#welcoming2024  #Samatha #NewYear #celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172023/welcoming2024-samatha-newyear-celebration"
published_at: "2023-12-25T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65890bef782a3_samatha.jpg"
keywords: []
---

# celebration|   വരവേൽപ്പ്  2024 ; സമത പുതുവർഷ ആഘോഷം

> **Lead Summary:** **പുറമേരി **:[ സമത ആർട്സ് ആൻഡ് സ്പോർട്സ് മുതുവടത്തൂർ ഒരുക്കുന്ന ലഹരി വിരുദ്ധ സ്ത്രീധനവിരുദ്ധ പുതുവർഷ ആഘോഷത്തിന്റെ ഉദ്ഘാടനം ചിത്രകാരനും സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവുമായ രാംദാസ് വടകര നിർവഹിക്കും.

## Article Content

**പുറമേരി **:[ സമത ആർട്സ് ആൻഡ് സ്പോർട്സ് മുതുവടത്തൂർ ഒരുക്കുന്ന ലഹരി വിരുദ്ധ സ്ത്രീധനവിരുദ്ധ പുതുവർഷ ആഘോഷത്തിന്റെ ഉദ്ഘാടനം ചിത്രകാരനും സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവുമായ രാംദാസ് വടകര നിർവഹിക്കും.

ഡിസംബർ 31 ഞായറാഴ്ച 6 മണിക്ക് മുതുവടത്തൂർ റേഷൻ കടയ്ക്ക് സമീപം വെച്ച് നടക്കുന്ന പരിപാടിയിൽ സമത കുട്ടിക്കൂട്ടമായ വർണ്ണശലഭങ്ങൾ അവതരിപ്പിക്കുന്ന കിലുക്കാംപെട്ടി നൃത്തനൃത്യങ്ങൾ,

സമതയുടെ യുവനിര റോയൽ യങ്സ്റ്റേഴ്സ് അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ടാബ്ലോ- ജീവിതമാണ് ലഹരി, സ്ത്രീധനത്തിനെതിരെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, വീട്ടുമുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം നിർമ്മാണത്തിനായി വിത്തും കൈക്കോട്ടും,

സ്ത്രീകളുടെ കൂട്ടായ്മയായ സമത വിമൻസ് വിങ്ങൊരുക്കുന്ന പായസ മേള, സമത ഒരുക്കിയ 2024 വർഷത്തെ കലണ്ടറിന്റെ പ്രകാശനം എന്നിവ നടക്കും. തുടർന്ന് സമതയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഫ്ലവേഴ്സ് മെലഡി വളയം അവതരിപ്പിക്കുന്ന ഗാന വിരുന്നും അരങ്ങേറും. 2024 നെ വരവേറ്റ് ആകാശപ്പൂത്തിരിയും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172023/welcoming2024-samatha-newyear-celebration)