---
title: "#TKSudhi| ക്ഷേത്രങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാവണം : ദേവസ്വം ഏരിയ ചെയർമാൻ ടി.കെ സുധി"
english_title: "#Temples #should #cultural #centres #Devaswom #Area #Chairman  #TKSudhi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172351/temples-should-cultural-centres-devaswom-area-chairman-tksudhi"
published_at: "2023-12-26T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a963f15f20_sudhi.jpg"
keywords: []
---

# #TKSudhi| ക്ഷേത്രങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാവണം : ദേവസ്വം ഏരിയ ചെയർമാൻ ടി.കെ സുധി

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ **ക്ഷേത്രങ്ങൾ സാംസ്ക്കാരിക കേന്ദ്രങ്ങളാവണമെന്നും ക്ഷേത്രങ്ങളുടെ വികസനത്തിനും ഭക്തർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഭക്തജനങ്ങൾക്കൊപ്പം കൈകോർത്ത് പ്രവർത്തിക്കുകയാണ് മലബാർ ദേവസ്വം ബോർഡ് എന്നും തലശ്ശേരി ഡിവിഷൻ ദേവസ്വം ബോർഡ് ചെയർമാൻ ടി.കെ സുധി പറഞ്ഞു.

## Article Content

**ഇരിങ്ങണ്ണൂർ:[ **ക്ഷേത്രങ്ങൾ സാംസ്ക്കാരിക കേന്ദ്രങ്ങളാവണമെന്നും ക്ഷേത്രങ്ങളുടെ വികസനത്തിനും ഭക്തർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഭക്തജനങ്ങൾക്കൊപ്പം കൈകോർത്ത് പ്രവർത്തിക്കുകയാണ് മലബാർ ദേവസ്വം ബോർഡ് എന്നും തലശ്ശേരി ഡിവിഷൻ ദേവസ്വം ബോർഡ് ചെയർമാൻ ടി.കെ സുധി പറഞ്ഞു.

ഇരിങ്ങണ്ണൂർ ശ്രീമഹാശിവക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ട്രസ്റ്റി ബോർഡ് ചെയർമാൻ സി കെ ദാമു അധ്യക്ഷത വഹിച്ചു സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് ബാബു പ്രഭാഷണം നടത്തി.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി. നിമിഷ, നവീകരണ കമ്മിറ്റി പ്രസിഡണ്ട് വി കെ മോഹനൻ ,സെക്രട്ടറി വത്സരാജ് മണലാട്ട് , ട്രസ്റ്റി ബോർഡംഗങ്ങളായ കെ വി വാസു , രാജീവൻ കാട്ടിൽ,മാതൃ സമിതി സെക്രട്ടറി വനജ ബാലൻ , പ്രസിഡണ്ട് ദേവി കുമ്മത്തിൽ, നവീകരണ കമ്മറ്റി ഭാരവാഹികളായ പി.ബാലൻ, പത്മിനി രാഘവൻ ,കിഴക്കയിൽ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ക്ഷേത്ര നവീകരണ കമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതവും ആഘോഷ കമ്മറ്റി കൺവീനർ രവീന്ദ്രൻ വണ്ണത്താൻ കണ്ടിയിൽ നന്ദിയും പറഞ്ഞു.

തുടർന്ന് പ്രദേശത്തെ കലാകാരികളുടെ നൃത്ത നൃത്യങ്ങൾ, മിമിക്സ് ബാലെ,കലാ പരിപാടികൾ എന്നിവയും അരങ്ങേറി. ചൊവ്വാഴ്ച വൈകുന്നേരം ഇളനീർ വരവും , തുടർന്ന് കേളികൊട്ട്, തായമ്പകയും രാത്രി 8 മണിക്ക് കരോക്കെ ഗാനമേള,9 മണിക്ക് നാടക വും ബുധനാഴ്ച ഇളനീരാട്ടം , അന്നദാനം, വൈകുന്നേരം കാഴ്ചശീവേലി, ഇലഞ്ഞിത്തറമേളം കേളികൊട്ട് തായമ്പക എന്നിവക്ക് ശേഷം ഈ വർഷത്തെ തിരുവാതിര ഉത്സവത്തിനും മണ്ഡലമാസം 41 ദിവസങ്ങളിലായി ക്ഷേത്രം ഊട്ടുപുരയിൽ വച്ച് നടന്ന പ്രസാദം ഊട്ട് അന്നദാനത്തിനും സമാപനമാവും,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172351/temples-should-cultural-centres-devaswom-area-chairman-tksudhi)