---
title: " #familymeeting| കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "#Kerala #State #Service #PensionersUnion #organized #familymeeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172369/kerala-state-service-pensionersunion-organized-familymeeting"
published_at: "2023-12-26T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658aaa512bb1c_meeting_1.jpg"
keywords: []
---

#  #familymeeting| കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു) നാദാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലാച്ചി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുടുംബ സംഗമം വിവിധ പരിപാടികളാൽ ശ്രദ്ധേയമായി.

## Article Content

**നാദാപുരം:[ **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു) നാദാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലാച്ചി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുടുംബ സംഗമം വിവിധ പരിപാടികളാൽ ശ്രദ്ധേയമായി.

കോവിഡ് കാലത്ത് പെൻഷനേഴ്സ് യൂണിയൻ നടത്തിയ സേവനങ്ങൾ മാതൃകാ പരമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് അംഗം സി വി നജ്മ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് എൻ അമ്മത് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വയോജന സഖ്യ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വയോജന സംരക്ഷണം ഗൗരവമായ ഉത്തരവാദിത്വമാണെന്നും ലോകത്തെ നയിച്ചവരിലും ഭരിച്ചവരിലും ഏറെയും പേർ മുതിർന്ന പൗരൻമാരാണെന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് എം സി നാരായണൻ നമ്പ്യാർ പറഞ്ഞു.

കെ എസ് എസ് പി യു ജില്ലാ വൈസ് പ്രസിഡന്റ് പി കെ ദാമു മാസ്റ്റർ, ബ്ലോക്ക് പ്രസിഡന്റ് പി കരുണാകരക്കുറുപ്പ്, ജില്ലാ കമ്മിറ്റി അംഗം പി വി വിജയകുമാർ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ടി രാജൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.

വനിതാ വേദി പ്രസിഡന്റ് വി രാജലക്ഷ്മി ടീച്ചർ പ്രാർത്ഥനാ ഗീതം ആലപിച്ചു. യൂണിറ്റ് സെക്രട്ടറി ഒ പി ഭാസ്ക്കരൻ സ്വാഗതവും ട്രഷറർ കെ ഗംഗാധരൻ നന്ദിയും പറഞ്ഞു. കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172369/kerala-state-service-pensionersunion-organized-familymeeting)