---
title: "#officebuilding| തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നാടിനു സമർപ്പിച്ചു"
english_title: "#Thuneri #grampanchayath #office #building #handed #over #nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172400/thuneri-grampanchayath-office-building-handed-over-nation"
published_at: "2023-12-26T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ac59c24ff7_office.jpg"
keywords: []
---

# #officebuilding| തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നാടിനു സമർപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസിനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടി പുതുതായി നിർമ്മിച്ച ഗ്രാമ പഞ്ചായത്ത്‌ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ മുരളീധരൻ എംപി നിർവഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: [ **തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസിനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടി പുതുതായി നിർമ്മിച്ച ഗ്രാമ പഞ്ചായത്ത്‌ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ മുരളീധരൻ എംപി നിർവഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ,സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ റജുല നിടുംബ്രത്ത്, റഷീദ് കാഞ്ഞിരക്കണ്ടി,സുധ സത്യൻ, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മാരായ കെപിസി തങ്ങൾ, പി പി സുരേഷ് കുമാർ, എൻ കെ സാറ, പി കെ സുജാത ടീച്ചർ,

രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ ആയ ആവോലം രാധാകൃഷ്ണൻ, ബംഗ്ലത്ത് മുഹമ്മദ്‌, സി ഹമീദ് മാസ്റ്റർ,രവി വെള്ളൂർ, പുരുഷു ആരനാണ്ടി,പി ബി കുഞ്ഞമ്മദ് ഹാജി, അശോകൻ തുണേരി,,എന്നിവർ സംസാരിച്ചു. ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവിൽ ആണ് കെട്ടിട നിർമ്മാണ പണി പൂർത്തികരിച്ചത്.

യു എൽ സി സി ആണ് കെട്ടിട നിർമ്മാണ പ്രവൃത്തി നടത്തിയത്. ചടങ്ങിൽ ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ കേരളത്തെ പ്രധിനിധികരിച്ച കടത്താനാട് കളരി സങ്കം, സംസ്ഥാന യുവജന ക്ഷേമബോർഡ് കേരളോത്സവത്തിൽ വടം വലി മത്സരത്തിൽ സംസ്ഥാന തലത്തിൽ യോഗ്യത നേടിയ യുവ കോടഞ്ചേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172400/thuneri-grampanchayath-office-building-handed-over-nation)