---
title: "#PKKrishnan | പി കെ കൃഷ്ണന് അന്ത്യാഞ്ജലി; പൊതുപ്രവർത്തകർക്ക് മാതൃക എന്ന് സർവകക്ഷി നേതാക്കൾ"
english_title: "#Tribute #PKKrishnan #Leaders #all #parties #rolemodels #public #servants"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172448/tribute-pkkrishnan-leaders-all-parties-rolemodels-public-servants"
published_at: "2023-12-26T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658af705923d1_krish_4.jpg"
keywords: []
---

# #PKKrishnan | പി കെ കൃഷ്ണന് അന്ത്യാഞ്ജലി; പൊതുപ്രവർത്തകർക്ക് മാതൃക എന്ന് സർവകക്ഷി നേതാക്കൾ

> **Lead Summary:** **നാദാപുരം : [** കർഷക തൊഴിലാളി യൂണിയൻ സംഘാടകനും നാദാപുരത്തെ മുതിർന്ന സി പി ഐ എം നേതാവുമായിരുന്ന പി കെ കൃഷ്ണന്റെ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു. നൂറുകണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിച്ചു. പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്ന നിസ്വാർത്ഥ ജീവിതമാണ് പി കെ കൃഷ്ണന്റേതെന്ന് ഇ കെ വിജയൻ എം ൽ എ ഉൾപ്പടെയുള്ള സർവ കക്ഷി നേതാക്കൾ അനുസ്മരിച്ചു.

## Article Content

**നാദാപുരം : [** കർഷക തൊഴിലാളി യൂണിയൻ സംഘാടകനും നാദാപുരത്തെ മുതിർന്ന സി പി ഐ എം നേതാവുമായിരുന്ന പി കെ കൃഷ്ണന്റെ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു. നൂറുകണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിച്ചു. പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്ന നിസ്വാർത്ഥ ജീവിതമാണ് പി കെ കൃഷ്ണന്റേതെന്ന് ഇ കെ വിജയൻ എം ൽ എ ഉൾപ്പടെയുള്ള സർവ കക്ഷി നേതാക്കൾ അനുസ്മരിച്ചു.

സി പി ഐ എം ജില്ലാ സെക്രെട്ടറി പി മോഹനൻ മൃതദേഹത്തിൽ പതാക പുതപ്പിച്ചു.ഏരിയ സെക്രെട്ടറി പി പി ചാത്തു പുഷ്പചക്രം അർപ്പിച്ചു. സി പി ഐ എം നേതാക്കളായ കെ കെ ലതിക, കെ കെ ദിനേശൻ, വി പി കുഞ്ഞികൃഷ്ണൻ കൂടാതാങ്ങാണ്ടി സുരേഷ്, സി എച്ച് മോഹനൻ, മുസ്ലിം ലീഗ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്,

കോൺഗ്രസ് നേതാവ് അഡ്വ: കെ എം രഘുനാഥ്‌ ബി ജെ പി നേതാവ് കെ ടി കെ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റുമാരായ വി വി മുഹമ്മദലി, കെ പി പ്രതീഷ്, പി പി ചന്ദ്രശേഖരൻ, മുൻകാല നേതാക്കളായ ടി കെ കുഞ്ഞിരാമൻ, വി കുമാരൻ, ഇ കെ നാണു, എം കെ ബാലൻ ,തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. സംസ്കാര ശേഷം സർവകക്ഷി അനുശോചന യോഗവും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172448/tribute-pkkrishnan-leaders-all-parties-rolemodels-public-servants)