---
title: "#MuslimLeague| അശ്ലീല വീഡിയോ: ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭമെന്ന് മുസ്ലിം ലീഗ്"
english_title: "#Obscene #video #MuslimLeague #says #agitation #bankemployee #not #arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172694/obscene-video-muslimleague-says-agitation-bankemployee-not-arrested"
published_at: "2023-12-27T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c2a35d050e_muslimleague.jpg"
keywords: []
---

# #MuslimLeague| അശ്ലീല വീഡിയോ: ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **നാദാപുരം: [**പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ കാണിച്ച ബാങ്ക് ജീവനക്കാരനെതിരെ കേസെടു ത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിച്ചു നിൽക്കു കയാണെന്ന് ചെക്യാട് പഞ്ചാ യത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ലീഗ് നേതൃത്വം നൽകും.

## Article Content

**നാദാപുരം: [**പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ കാണിച്ച ബാങ്ക് ജീവനക്കാരനെതിരെ കേസെടു ത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിച്ചു നിൽക്കു കയാണെന്ന് ചെക്യാട് പഞ്ചാ യത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ദിവസത്തിനകം പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ലീഗ് നേതൃത്വം നൽകും.

10 ദിവസം മുമ്പാണ് കേരള     ബാങ്കിന്റെ പാറക്കടവ് ബ്രാഞ്ചിൽ സ്കൂൾ സ്കോളർഷിപ്പ് ആവശ്യത്തിന് അക്കൗണ്ട് എടുക്കാൻ രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾ എത്തിയത്. ഇവരോട് മോശമായ രീതിയിൽ സംസാരിക്കുകയും ഫോണിൽ അശ്ലീല വീഡിയോ ചിത്രങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തതാണ് ബാങ്ക് ജീവനക്കാരന് എതിരെയുള്ള പരാതി.

ഇയാൾ ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ ആയതുകൊണ്ട് കേസ് ഒതുക്കി തീർക്കാൻ പല രീതിയിലുള്ള സമ്മർദ്ദങ്ങളും ഉണ്ടായതായി ലീഗ് ഭാരവാഹി കൾ പറഞ്ഞു. പാറക്കടവ് ശാഖാ ലീഗ് ജനറൽ സെക്രട്ടറി ഷഫീഖ് പള്ളിക്കൽ, പ്ലസ് വൺ വിദ്യാർഥിനി, പിതാവ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172694/obscene-video-muslimleague-says-agitation-bankemployee-not-arrested)