---
title: "#inagurated| പ്രകാശ തീരം-24; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "#Prakashatheeram-24 #welcomingpartyoffice #inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172760/prakashatheeram-24-welcomingpartyoffice-inaugurated"
published_at: "2023-12-27T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c5e2d9509c_inagurated.jpg"
keywords: []
---

# #inagurated| പ്രകാശ തീരം-24; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം:[ **കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിരണ്ടാം വാർഷിക സപ്തദിന പ്രഭാഷണത്തിൻ്റെ സ്വാഗതസംഘം ഓഫീസ് സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹുസൈൻ തങ്ങൾ സഖാഫി തളിക്കര ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം:[ **കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിരണ്ടാം വാർഷിക സപ്തദിന പ്രഭാഷണത്തിൻ്റെ സ്വാഗതസംഘം ഓഫീസ് സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹുസൈൻ തങ്ങൾ സഖാഫി തളിക്കര ഉദ്ഘാടനം നിർവഹിച്ചു.

നാദാപുരം പ്രകാശതീരം നഗരിയിൽ 2024 ജനുവരി 12 മുതൽ രാത്രി ഏഴുമണിക്ക് നടക്കുന്ന സപ്തദിന പ്രഭാഷണത്തിന് വിശുദ്ധ ഖുർആനിലെ സൂറത്ത് അത്തഗാബുൻ പ്രമേയമാകും.

പരിപാടിയിൽ ഹുസൈൻ മാസ്റ്റർ കുന്നത്ത്, ഇസ്മായിൽ സഖാഫി തിനൂർ, നാസർ മാസ്റ്റർ പേരോട്, നാസർ മാസ്റ്റർ വാണിമേൽ, വി.എ മായൻ ഹാജി, റിയാസ് കക്കംവെള്ളി, യൂനുസ് അഹ്സനി കുയ്തേരി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172760/prakashatheeram-24-welcomingpartyoffice-inaugurated)