---
title: "#cotsdistributed| വയോജനങ്ങൾക്ക്‌ പുതുവത്സര സമ്മാനം;കട്ടിൽ നൽകി ഗ്രാമപഞ്ചായത്ത്"
english_title: "#NewYear #gift #elderly #GramPanchayath #give #cots"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/172983/newyear-gift-elderly-grampanchayath-give-cots"
published_at: "2023-12-28T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d8832eb1da_coat.jpg"
keywords: []
---

# #cotsdistributed| വയോജനങ്ങൾക്ക്‌ പുതുവത്സര സമ്മാനം;കട്ടിൽ നൽകി ഗ്രാമപഞ്ചായത്ത്

> **Lead Summary:** **നാദാപുരം : [** പുതുവത്സര സമ്മാനമായി 96 മുതിർന്ന പൗരന്മാർക്ക്‌ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ കട്ടിൽ വിതരണം ചെയ്തു. ഓരോ വാർഡിൽ നിന്നും ഗ്രാമ സഭ മുഖേന തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ വാർഷികപദ്ധതിയിലുൾപ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്ത്‌ വക കട്ടിൽ വിതരണം ചെയ്യുന്നത്‌.

## Article Content

**നാദാപുരം : [** പുതുവത്സര സമ്മാനമായി 96 മുതിർന്ന പൗരന്മാർക്ക്‌ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ കട്ടിൽ വിതരണം ചെയ്തു. ഓരോ വാർഡിൽ നിന്നും ഗ്രാമ സഭ മുഖേന തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ വാർഷികപദ്ധതിയിലുൾപ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്ത്‌ വക കട്ടിൽ വിതരണം ചെയ്യുന്നത്‌.

വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ എം സി സുബൈർ ജനീദ ഫിർദൗസ്‌ വി പി കുഞ്ഞിരാമൻ ൻ സി വി നിഷ മനോജ്‌ ഐ സി ഡി എസ്‌ സൂപ്പർ വൈസർ ശാലിനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/172983/newyear-gift-elderly-grampanchayath-give-cots)