---
title: "#birthdayyathra| അരൂരിൽ കോൺഗ്രസ് ജന്മദിന യാത്ര നടത്തി"
english_title: "#Congress #held #birthdayyathra #Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173181/congress-held-birthdayyathra-aroor"
published_at: "2023-12-29T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e921fb36e8_congress.jpg"
keywords: []
---

# #birthdayyathra| അരൂരിൽ കോൺഗ്രസ് ജന്മദിന യാത്ര നടത്തി

> **Lead Summary:** **അരൂർ: [ **കോൺഗ്രസിന്റെ 139 മത് ജന്മദിനത്തിൻ്റെ ഭാഗമായി പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരൂരിൽ നിന്ന് കല്ലുമ്പുറത്തേക്ക് ജന്മദിന യാത്ര നടത്തി. അരൂരിൽ ഡി സി സി മെമ്പർ കെ.സജീവൻ പതാക കൈമാറി.

## Article Content

**അരൂർ: [ **കോൺഗ്രസിന്റെ 139 മത് ജന്മദിനത്തിൻ്റെ ഭാഗമായി പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരൂരിൽ നിന്ന് കല്ലുമ്പുറത്തേക്ക് ജന്മദിന യാത്ര നടത്തി. അരൂരിൽ ഡി സി സി മെമ്പർ കെ.സജീവൻ പതാക കൈമാറി.

സി.ടി.കെ അമ്മത്ഏറ്റുവാങ്ങി. യാത്രക്ക് വാർഡ് മെമ്പർമാരായ പി ശ്രീലത റീത്ത കണ്ടോത്ത്, നേതാക്കളായ പാറോള്ളതിൽ അബ്‌ദുല്ല, ചിറയിൽ കാസിം ഉൾപ്പെടെയുള്ളവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒപ്പം പരിപാടിയിൽ മുതിർന്ന പ്രവർത്തകരെ ആദരിച്ചു. തണ്ണീർ പന്തലിൽ ജന്മദിനാഘോഷത്തിന് ഡിസിസി മെമ്പർ ടി.കെ അശോകൻ, കണ്ടോത്ത് ശശി, വിജേഷ് എന്നിവർ നേതൃത്വം നൽകി. മുതിർന്ന പ്രവർത്തകൻ കോരംകണ്ടി ചാത്തുവിനെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173181/congress-held-birthdayyathra-aroor)