---
title: "#ArtFestival | തൂണേരി ബ്ലോക്ക് പെൻഷനേഴ്‌സ് കലോത്സവം സമാപിച്ചു"
english_title: "#Thooneri #Block #Pensioners #ArtFestival #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173188/thooneri-block-pensioners-artfestival-concluded"
published_at: "2023-12-29T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e9862b3aa9_kalolsavam.jpg"
keywords: []
---

# #ArtFestival | തൂണേരി ബ്ലോക്ക് പെൻഷനേഴ്‌സ് കലോത്സവം സമാപിച്ചു

> **Lead Summary:** **നാദാപുരം: [**[ ]കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന തൂണേരി ബ്ലോക്ക് പെൻഷനേഴ്‌സ് കലോത്സവം സമാപിച്ചു. ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പടെ 17 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

## Article Content

**നാദാപുരം: [**[ ]കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന തൂണേരി ബ്ലോക്ക് പെൻഷനേഴ്‌സ് കലോത്സവം സമാപിച്ചു. ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പടെ 17 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

കലോത്സവം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യൂണിയൻ ബ്ലോക്ക് പ്രസിഡൻ്റ് പി. കരുണാകര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ടി.കെ മോട്ടി, ബ്ലോക്ക് സെക്രട്ടറി ടി.കെ രാഘവൻ, കെ ഹേമചന്ദ്രൻ, കെ.കെ പുരുഷൻ, വാസു പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.

218 പെൻഷൻകാർ മൽസരത്തിൽ പങ്കെടുത്തു.കലോത്സവത്തിൽ വളയം യൂണിറ്റ് ഓവറോൾ ചാമ്പ്യൻമാരായി വിജയികൾക്കുള്ള ടി.പി.സത്യനാഥൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി. തൂണേരി യൂണിറ്റ് രണ്ടാം സ്ഥാനം നേടി കെ.പി. ചാത്തു മാസ്റ്റർ മെമ്മോറിയൽ ട്രോഫി നേടി. സമാപന സമ്മേളനത്തിൽ വികസന സമിതി ചെയർപേർസൺ എൻ. നിഷ, രഹന വള്ളിൽ, ഷരീഫ കൊളക്കോട്, പ്രോഗ്രാം കൺവീനർ ടി രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173188/thooneri-block-pensioners-artfestival-concluded)