---
title: "#Dronesurvey| പുറമേരി ഗ്രാമ പഞ്ചായത്തിൽ ഡ്രോൺ സർവ്വേയ്ക്ക് തുടക്കമായി"
english_title: "#Drone #survey #started #PumeriGramPanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173494/drone-survey-started-pumerigrampanchayath"
published_at: "2023-12-30T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659035c75fd5b_drone.jpg"
keywords: []
---

# #Dronesurvey| പുറമേരി ഗ്രാമ പഞ്ചായത്തിൽ ഡ്രോൺ സർവ്വേയ്ക്ക് തുടക്കമായി

> **Lead Summary:** **പുറമേരി : [ **പുറമേരി ഗ്രാമ പഞ്ചായത്ത് ആസ്തി കാലികമാക്കൽ പ്രവർത്തയുടെ ഭാഗമായി ഡ്രോൺ സർവ്വേയ്ക്ക് തുടക്കമായി. പുറമേരി പഞ്ചായത്ത് ജി.ഐ.എസ്. മാപ്പിങ് നടത്തി വിവരങ്ങൾ ഡിജിറ്റൽ ആക്കുന്നതുമായി ബന്ധപ്പെട്ട ഡ്രോൺ സർവേ പ്രസിഡൻറ് അഡ്വ.വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്തിൻറെ സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്മി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനുമാണ് സർവ്വേ നടത്തുന്നത്.

## Article Content

**പുറമേരി : [ **പുറമേരി ഗ്രാമ പഞ്ചായത്ത് ആസ്തി കാലികമാക്കൽ പ്രവർത്തയുടെ ഭാഗമായി ഡ്രോൺ സർവ്വേയ്ക്ക് തുടക്കമായി. പുറമേരി പഞ്ചായത്ത് ജി.ഐ.എസ്. മാപ്പിങ് നടത്തി വിവരങ്ങൾ ഡിജിറ്റൽ ആക്കുന്നതുമായി ബന്ധപ്പെട്ട ഡ്രോൺ സർവേ പ്രസിഡൻറ് അഡ്വ.വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്തിൻറെ സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്മി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനുമാണ് സർവ്വേ നടത്തുന്നത്.

ജി.ഐ.എസ്.മാപ്പിങ് സംവിധാനമുപയോഗിച്ചുള്ള ഡേറ്റാ കളക്‌ഷൻ വഴി പുറമേരി പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും റോഡുകളും തോടുകളും കൃഷിഭൂമി, തരിശുഭൂമി തുടങ്ങിയവയുടെ എല്ലാം വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യും. ഒപ്പം പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെ വിവരശേഖരണവും നടത്തി ഓരോ കുടുംബത്തെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളും പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്നതാണ്. ഉരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമാണ് പദ്ധതി നിർവഹണം നടത്തുന്നത്.

പദ്ധതിക്കായി ഒന്നാം ഘട്ടത്തിൽ 13 ലക്ഷം രൂപ ധനകാര്യ കമ്മീഷൻ ഫണ്ടിനത്തിൽ വകയിരുത്തി. പരിപാടിയിൽ വൈസ് പ്രസിഡൻറ് സി.എം.വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബീന കല്ലിൽ, രവി കൂടത്താങ്കണ്ടി,ഒ.ടി.ജിഷ, എൻ.ടി.രാജേഷ്, റീത്ത കണ്ടോത്ത്, എൻ.കെ.അലിമത്ത്, ഹെഡ് ക്ലർക്ക് ടി.എം.മൂസ്സ, ആർ.കെ.ശാന്തി പി.കെ ചന്ദ്രൻ, ദാമോദരൻ മാസ്റ്റർ, ഷംസു മഠത്തിൽ, എൻ.കെ രാജഗോപാൽ, യു.എൽ.സി.സി അക്കൌണ്ട്സ് മാനേജർ നവീൻ കുമാർ, കോർഡിനേറ്റർ അർജ്ജുൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173494/drone-survey-started-pumerigrampanchayath)