---
title: "#graduationceremony | റഹ്മാനിയ റാളിയ കോഴസ്; ബിരുദദാന സമ്മേളനം സമാപിച്ചു"
english_title: "#RahmaniyaRally #Choir #graduation #ceremony #over"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173619/rahmaniyarally-choir-graduation-ceremony-over"
published_at: "2023-12-31T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65912441bb2bc_cerimoney.jpg"
keywords: []
---

# #graduationceremony | റഹ്മാനിയ റാളിയ കോഴസ്; ബിരുദദാന സമ്മേളനം സമാപിച്ചു

> **Lead Summary:** **നാദാപുരം: [**കടമേരി റഹ്മാനിയ്യ വുമൺസ് കാമ്പസ് നാലാം ബിരുദദാന സമ്മേളനം സമാപിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ റെഗുലർ ബിരുദ പഠനത്തോടൊപ്പം മത വിഷയങ്ങളിലും പ്രാവീണ്യം നേടിയ 138 റാളിയമാർക്കാണ് ചടങ്ങിൽ ബിരുദം നൽകിയത്. സമ്മേളനത്തിൽ റഹ്മാനിയ്യ മാനേജർ ചീക്കിലോട്ട് കുഞ്ഞബ്‌ദുല്ല മുസ്‌ലിയാർ പതാകയുയർത്തി. പരിപാടി റഹ്മാനിയ്യ വർക്കിംഗ് പ്രസിഡന്റ് എസ്.പി.എം തങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**കടമേരി റഹ്മാനിയ്യ വുമൺസ് കാമ്പസ് നാലാം ബിരുദദാന സമ്മേളനം സമാപിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ റെഗുലർ ബിരുദ പഠനത്തോടൊപ്പം മത വിഷയങ്ങളിലും പ്രാവീണ്യം നേടിയ 138 റാളിയമാർക്കാണ് ചടങ്ങിൽ ബിരുദം നൽകിയത്. സമ്മേളനത്തിൽ റഹ്മാനിയ്യ മാനേജർ ചീക്കിലോട്ട് കുഞ്ഞബ്‌ദുല്ല മുസ്‌ലിയാർ പതാകയുയർത്തി. പരിപാടി റഹ്മാനിയ്യ വർക്കിംഗ് പ്രസിഡന്റ് എസ്.പി.എം തങ്ങൾ ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളിൽ സി.എച്ച് മഹ്മൂദ് സഅദി, ഡോ. കെ.എം അബ്ദുൽ ലത്വീഫ് നദ്വി, ആസാദ് മാസ്റ്റർ, സമദ് മാസ്റ്റർ, ശാഫി മാസ്റ്റർ യു.കെ, നാളോംകണ്ടി അശ്രു മുസ്ലിയാർ, കെ.പി മൊയ്തു മൗലവി, മൂടാടി മൊയ്‌തു ഹാജി, സിദ്ദീഖ് ഹാജി കാർത്തികപ്പള്ളി, അമ്മദ് പുത്തലത്ത്, ഹനീഫ് റഹ്മാനി കൊടുവള്ളി, സിദ്ദീഖ് റഹ്മാനി പാക്കണ എന്നിവർ സംസാരിച്ചു.

സമാപന ബിരുദദാന ചടങ്ങ് പാണക്കാട് സയ്യിദത് സമീറ ബീവി ഉദ്ഘാടനം ചെയ്തു. സയ്യിദത് സുഹ്റ ബീവി പാണക്കാട്, ജുവൈരിയ ടീച്ചർ, സൽമ വഫിയ്യ, റുബീന റാളിയ, മർയം റാളിയ, ബുഷ്റ ടീച്ചർ, സയ്യിദത് ബാദിറ ടീച്ചർ, ശിബില റാളിയ, ജംശിയ റാളിയ, റുമൈസ റാളിയ, സുജീശ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173619/rahmaniyarally-choir-graduation-ceremony-over)