---
title: "#NSS | 200 ഓളം വീടുകളിൽ എൻ.എസ്.എസ് വിദ്യാർഥികൾ തുണി സഞ്ചി വിതരണം ചെയ്തു"
english_title: "#NSS #students #distributed #clothbags #around #200 houses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173674/nss-students-distributed-clothbags-around-200-houses"
published_at: "2023-12-31T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65916ecbcb177_nss.jpg"
keywords: []
---

# #NSS | 200 ഓളം വീടുകളിൽ എൻ.എസ്.എസ് വിദ്യാർഥികൾ തുണി സഞ്ചി വിതരണം ചെയ്തു

> **Lead Summary:** **വാണിമേൽ:[ **[ ]സ്കൂൾ എൻ.എസ്.എസ്. വിദ്യാർഥികൾ സ്വയം നിർമ്മിച്ച തുണി സഞ്ചിയും പേപ്പർ ബാഗുകളും വിതരണം ചെയ്തു. പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. ടീമിൻ്റെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്തത്. വാണിമേൽ ഗ്രാമപഞ്ചായത്തിലെ സകൂൾ മുക്ക്, വയൽ പീടിക ഭാഗത്തെ 200 ഓളം വീടുകളിലാണ് വിതരണം ചെയ്തത്.

## Article Content

**വാണിമേൽ:[ **[ ]സ്കൂൾ എൻ.എസ്.എസ്. വിദ്യാർഥികൾ സ്വയം നിർമ്മിച്ച തുണി സഞ്ചിയും പേപ്പർ ബാഗുകളും വിതരണം ചെയ്തു. പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. ടീമിൻ്റെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്തത്. വാണിമേൽ ഗ്രാമപഞ്ചായത്തിലെ സകൂൾ മുക്ക്, വയൽ പീടിക ഭാഗത്തെ 200 ഓളം വീടുകളിലാണ് വിതരണം ചെയ്തത്.

വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൽമ രാജു പദ്ധതി ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേൽ അധ്യക്ഷനായി.ഒ.സി.സഫിയ, മുഹമ്മദ് ഫർസിൻ, എം.പി. ഇന്ദു കൃഷ്ണ, കെ.കെ. മുഹമ്മദ് റിനാസ്, എൻ.വി.മുഹമ്മദ് റിഷാൻ, മുഹമ്മദ് ഷാമിൽ, ഇ.കെ. ഷസിൽ മുഹമ്മദ്, എ. അലിഷാൻ, ജെ.കെ.നാഫി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173674/nss-students-distributed-clothbags-around-200-houses)