---
title: "#msf| എം.എസ്. എഫ് 'ഹാഷ് ടാഗ്' ക്യാമ്പയിന് പുറമേരിയിൽ തുടക്കം"
english_title: "#M.S. F  #Hashtag #campaign #started #Purameri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173695/ms-f-hashtag-campaign-started-purameri"
published_at: "2023-12-31T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65918574cc948_camp.jpg"
keywords: []
---

# #msf| എം.എസ്. എഫ് 'ഹാഷ് ടാഗ്' ക്യാമ്പയിന് പുറമേരിയിൽ തുടക്കം

> **Lead Summary:** **പുറമേരി:[ **[ ]കോഴിക്കോട് ജില്ല എം.എസ്.എഫ് കമ്മിറ്റിയുടെ 'ഹാഷ് ടാഗ് ' ക്യാമ്പയിൻ ശാഖ സംഗമങ്ങളുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി മുഹമ്മദ്‌ പുറമേരി നിർവ്വഹിച്ചു.

## Article Content

**പുറമേരി:[ **[ ]കോഴിക്കോട് ജില്ല എം.എസ്.എഫ് കമ്മിറ്റിയുടെ 'ഹാഷ് ടാഗ് ' ക്യാമ്പയിൻ ശാഖ സംഗമങ്ങളുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി മുഹമ്മദ്‌ പുറമേരി നിർവ്വഹിച്ചു.

പുതിയ മീഡിയ ടെക്നോളജി മുഖ്യപ്രമേയമായി അവതരിപ്പിച്ച് സർഗാത്മക പതിപ്പുകളിലേക്ക് വിദ്യാർത്ഥികളെ പുതുക്കിപ്പണിയാൻ ആഹ്വാനം ചെയ്യുന്ന 'ഹാഷ് ടാഗ് ' ക്യാമ്പയിനിൽ 'ലീഗ് ഇൻ , റീഡ് ബുക്ക് ', 'ടെക് ഗ്രാം ', 'ഡ്രഗ് വൈറസ് ' എന്നീ നാല് മേഖലകൾ ചർച്ച ചെയ്തു.

ഷംസീർ കേളോത്ത്, മുഹമ്മദ്‌.കെ.കെ എന്നിവർ ക്ലാസ്സ്‌ എടുത്തു. പരിപാടിയിൽ മജീദ് പനയുള്ളകണ്ടി,സിനാൻ വി.പി, ഷംനാദ് നേരോത്ത്, സുഹൈൽ കെ.എം, സി.കെ.സലാഹ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173695/ms-f-hashtag-campaign-started-purameri)