---
title: "#NadapuramFest | നാദാപുരം ഫെസ്റ്റ് : ആഘോഷ പന്തലിനു കാൽ നാട്ടി"
english_title: "#NadapuramFest #Footsteps #festival #pandal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173889/nadapuramfest-footsteps-festival-pandal"
published_at: "2024-01-01T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592c78e3fb3b_fest.jpg"
keywords: []
---

# #NadapuramFest | നാദാപുരം ഫെസ്റ്റ് : ആഘോഷ പന്തലിനു കാൽ നാട്ടി

> **Lead Summary:** **നാദാപുരം: [** ഗ്രാമ പഞ്ചായത്ത് ജനുവരി 11 മുതൽ 26 വരെ നടത്തുന്ന നാദാപുരം ഫെസ്റ്റിന്റെ ‌ ആഘോഷപ്പന്തൽ കാൽനാട്ടൽ കർമ്മവും പവലിയൻ നിർമ്മാണവും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം: [** ഗ്രാമ പഞ്ചായത്ത് ജനുവരി 11 മുതൽ 26 വരെ നടത്തുന്ന നാദാപുരം ഫെസ്റ്റിന്റെ ‌ ആഘോഷപ്പന്തൽ കാൽനാട്ടൽ കർമ്മവും പവലിയൻ നിർമ്മാണവും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

അമ്യൂസ്‌ മെന്റ്‌ പാർക്കും വിവിധ പവലിയനും കല്ലാച്ചി മെയിൻ റോഡിലെ മാറാം വീട്ടിൽ ഗ്രൗണ്ടിലും പാർക്കിംഗ് പ്രത്യേകം ഗ്രൗണ്ടുകളിലുമാണ് ഒരുക്കുന്നത്‌. ഓർഗനൈസിംഗ് ‌ കമ്മിറ്റി ഓഫീസ്,‌ മെഡിക്കൽ ,പോലീസ്‌ എയ്ഡ്‌ പോസ്റ്റ് എന്നിവയും ഗ്രൗണ്ടിലൊരുക്കുന്നുണ്ട്‌.

ചടങ്ങിൽ സ്വാഗത സംഘം കമ്മിറ്റി കൺവീനർ വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷം വഹിച്ചു. സൂപ്പി നരിക്കാട്ടേരി , അഖില മര്യാട്ട് ,രജീന്ദ്രൻ കപ്പള്ളി , എ സജീവൻ , കെ എം രഘുനാഥ്‌ ,കെ പി കുമാരൻ മാസ്റ്റർ , എം പി സൂപ്പി , സി കെ നാസർ , എം സി സുബൈർ ,നിസാർ എടത്തിൽ , വി വി റിനീഷ് , എ കെ ബിജിത്ത് ,കരിമ്പിൽ ദിവാകരൻ , കെ ടി കെ ചന്ദ്രൻ , പി പി ഷാമില , സെക്രട്ടറി ഷാമില എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173889/nadapuramfest-footsteps-festival-pandal)