---
title: "#felicitated |  ദേശീയ സോഫ്റ്റ്‌ ബേസ് ബോൾ; ചാമ്പ്യൻമാരായ കേരള ടീം അംഗത്തെ അനുമോദിച്ചു"
english_title: "#National #Softball #champion #Kerala #team #member #felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/173925/national-softball-champion-kerala-team-member-felicitated"
published_at: "2024-01-01T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592e3e33dcb8_champions.jpg"
keywords: []
---

# #felicitated |  ദേശീയ സോഫ്റ്റ്‌ ബേസ് ബോൾ; ചാമ്പ്യൻമാരായ കേരള ടീം അംഗത്തെ അനുമോദിച്ചു

> **Lead Summary:** **തൂണേരി : [ **ദേശീയ സോഫ്റ്റ്‌ ബേസ് ബോൾ ചാമ്പ്യൻമാരായ കേരള ടീം അംഗത്തെ അനുമോദിച്ചു. മുടവന്തേരി ആവടിമുക്കിലെ ഫായിസ് എൻ സിയെയാണ് തുണേരി പഞ്ചായത്ത്‌ മൂന്നാം വാർഡ്‌ വികസന സമിതി അനുമോദിച്ചത്.

## Article Content

**തൂണേരി : [ **ദേശീയ സോഫ്റ്റ്‌ ബേസ് ബോൾ ചാമ്പ്യൻമാരായ കേരള ടീം അംഗത്തെ അനുമോദിച്ചു. മുടവന്തേരി ആവടിമുക്കിലെ ഫായിസ് എൻ സിയെയാണ് തുണേരി പഞ്ചായത്ത്‌ മൂന്നാം വാർഡ്‌ വികസന സമിതി അനുമോദിച്ചത്.

ഉമ്മത്തൂർ എസ്. ഐ ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഫായിസ്, നീലഞ്ചിറയിൽ മൻസൂർ - നജ്മ ദമ്പതികളുടെ മകനാണ്. കോഴിക്കോട് കോടഞ്ചേരിയിൽ സമാപിച്ച ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മദ്യപ്രദേശിനെ തകർത്താണ് കേരളം ചാമ്പ്യൻമാരയിരിക്കുന്നത്‌.

ചാമ്പ്യൻമാരായ ടീമിന് വാർഡ്‌ മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ഉപഹാരം കൈമാറി. എൻ കെ അമ്മത് ഹാജി, ജി മോഹനൻ മാസ്റ്റർ, ആരിഫ് പി കെ , അഷ്‌റഫ്‌ പി , ഹമീദ് ചന്ദ്രിക, ഹാരിസ് പി കെ , മഹമൂദ് എൻ സി , മബ്‌റൂക് ആവടിമുക്ക്, അഷ്‌റഫ്‌ ഇ വി , മഹ്ബൂബ് എൻ സി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/173925/national-softball-champion-kerala-team-member-felicitated)