---
title: "#KPChathu | കെ പി ചാത്തു മാസ്റ്ററുടെ ഒന്നാം ചരമവാർഷം ആചരിച്ചു "
english_title: "#first #death #anniversary #KPChathu #Master #observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174019/first-death-anniversary-kpchathu-master-observed"
published_at: "2024-01-02T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593a9a70beda_kp.jpg"
keywords: []
---

# #KPChathu | കെ പി ചാത്തു മാസ്റ്ററുടെ ഒന്നാം ചരമവാർഷം ആചരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **സിപിഐ എം മുൻ നാദാപുരം ഏരിയ കമ്മിറ്റി അംഗവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ പി ചാത്തു മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം സിപിഐ എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [ **സിപിഐ എം മുൻ നാദാപുരം ഏരിയ കമ്മിറ്റി അംഗവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ പി ചാത്തു മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം സിപിഐ എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

സ്മൃതിമണ്ഡപം അനാച്ഛാദനം, അനുസ്മരണം, പ്രകടനം, പൊതുസമ്മേളനവും നടത്തി. സിപിഐ എം ജില്ല സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. ടി കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ഏരിയ സെക്രട്ടറി പി പി ചാത്തു, ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, ലോക്കൽ സെക്രട്ടറി ടി. അനിൽകുമാർ, കെ കെ ദിനേശൻ പുറമേരി, അഡ്വ.പി രാഹുൽ രാജ്, പി താജുദ്ദീൻ, ഇ വസന്ത, തടത്തിൽ രാധ എന്നിവർ സംസാരിച്ചു.

രാവിലെ കോട്ടേമ്പ്രത്തെ വീട്ടുവളപ്പിൽ ഏരിയ സെക്രട്ടറി പി പി ചാത്തു സ്മൃതിമണ്ഡപം അനാച്ഛാദനവും അനുസ്മരണ പ്രഭാഷണവും നടത്തി. അനുസ്മണ സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174019/first-death-anniversary-kpchathu-master-observed)