---
title: " #convention| നാദാപുരം ഫെസ്റ്റ് ജനകീയ കൺവൻഷൻ നടത്തി"
english_title: "#NadapuramFest #held #popular #convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174177/nadapuramfest-held-popular-convention"
published_at: "2024-01-02T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65942a958676c_convension.jpg"
keywords: []
---

#  #convention| നാദാപുരം ഫെസ്റ്റ് ജനകീയ കൺവൻഷൻ നടത്തി

> **Lead Summary:** **നാദാപുരം: [ ** ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള നാദാപുരം ഫെസ്റ്റിന്റെ വിജയത്തിനായി ജനകീയ കൺവെൻഷൻ നടത്തി. ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കൺവെൻഷനിൽ വിവിധ തുറകളിലെ പ്രമുഖരെല്ലാം ഒത്തുചേർന്നു. വൻജന പങ്കാളിത്തത്തോടെ നടന്ന കൺവെൻഷൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ ** ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള നാദാപുരം ഫെസ്റ്റിന്റെ വിജയത്തിനായി ജനകീയ കൺവെൻഷൻ നടത്തി. ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കൺവെൻഷനിൽ വിവിധ തുറകളിലെ പ്രമുഖരെല്ലാം ഒത്തുചേർന്നു. വൻജന പങ്കാളിത്തത്തോടെ നടന്ന കൺവെൻഷൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

കൺവീനർ വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷം വഹിച്ചു. ജനുവരി 12 മുതൽ 26 വരെയാണ് കല്ലാച്ചിയിൽ വിവിധ സ്ഥലങ്ങളിലായി ഫെസ്റ്റ്‌ നടക്കുന്നത്‌. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്‌ രാഷ്ട്രീയ പാർട്ടീ നേതാക്കളായ ബംഗ്ലത്ത്‌ മുഹമ്മദ്‌, സി കെ നാസർ എം സി സുബൈർ, അഡ്വ കെ എം രഘുനാഥ്‌, ജനീദ ഫിർദൗസ്‌, കെ ടി കെ ചന്ദ്രൻ കരിംബിൽ ദിവാകരൻ, വി വി അബ്ദുൽ ജലീൽ അബ്ബാസ്‌ കണേക്കൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174177/nadapuramfest-held-popular-convention)