---
title: "#compliment |  അനുമോദനം; പരിസ്ഥിതി അവാർഡ് ജേതാവ് ഡോ. ദിലീപിനെ അനുമോദിച്ചു"
english_title: "#compliment #Environmentaward #winner #Dr Dileep"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174287/compliment-environmentaward-winner-dr-dileep"
published_at: "2024-01-03T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65950703baebc_dileep.jpg"
keywords: []
---

# #compliment |  അനുമോദനം; പരിസ്ഥിതി അവാർഡ് ജേതാവ് ഡോ. ദിലീപിനെ അനുമോദിച്ചു

> **Lead Summary:** **എടച്ചേരി : [ **[ ]നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച നന്മ മരം പരിസ്ഥിതി അവാർഡ് നേടിയ ഡോ. ദിലീപിനെ ഇ.കെ.വിജയൻ എം.എൽ.എ അനുമോദിച്ചു. മൊകേരി രാജിവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ ബോട്ടണി അധ്യാപകനാണ് ഡോ. ദിലീപ്. എടച്ചേരി പഞ്ചായത്ത് റോഡിൽ ചാലോട് പാലം പരിസരം സൗന്ദര്യവൽക്കരിക്കുന്നതിന് റോഡിനിരുവശങ്ങളിലുമായി നിരവധി സുന്ദരമായ വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ച് മധുര വനം ദിലീപ് തീർത്തു.

## Article Content

**എടച്ചേരി : [ **[ ]നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച നന്മ മരം പരിസ്ഥിതി അവാർഡ് നേടിയ ഡോ. ദിലീപിനെ ഇ.കെ.വിജയൻ എം.എൽ.എ അനുമോദിച്ചു. മൊകേരി രാജിവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ ബോട്ടണി അധ്യാപകനാണ് ഡോ. ദിലീപ്. എടച്ചേരി പഞ്ചായത്ത് റോഡിൽ ചാലോട് പാലം പരിസരം സൗന്ദര്യവൽക്കരിക്കുന്നതിന് റോഡിനിരുവശങ്ങളിലുമായി നിരവധി സുന്ദരമായ വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ച് മധുര വനം ദിലീപ് തീർത്തു.

സർവീസ് പെൻഷനേഴ്സ് യൂണിയൻ എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിലാണ് ദിലീപിനെ അനുമോദിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി അധ്യക്ഷത വഹിച്ചു. രഹന വളളിൽ, ഷഹീറ കൊളക്കോട്ടിൽ, എം.പി ശ്രീധരൻ, കെ രമേശൻ, ടി. പീതാംബരൻ, കെ. ഹരീന്ദ്രൻ, പി.കെ. ബാലൻ, കെ. ബാലൻ ഹരിത, വി. രാജലക്ഷ്മി, പി. ലക്ഷ്മി, കെ. ശ്രീധരൻ, പി. വാസു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174287/compliment-environmentaward-winner-dr-dileep)