---
title: "#SaptahaYajna |  ഉദയപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു"
english_title: "#Srimad #Bhagavata #SaptahaYajna #started #Udayapuram #SriMahadevaTemple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174303/srimad-bhagavata-saptahayajna-started-udayapuram-srimahadevatemple"
published_at: "2024-01-03T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65951c40892de_sapthaham.jpg"
keywords: []
---

# #SaptahaYajna |  ഉദയപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു

> **Lead Summary:** **പുറമേരി: [ **പുറമേരി ഉദയപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2023 ഡിസംബർ 31 ന് ആരംഭിച്ചു. പരിപാടി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആർ . മുരളി ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി: [ **പുറമേരി ഉദയപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 2023 ഡിസംബർ 31 ന് ആരംഭിച്ചു. പരിപാടി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആർ . മുരളി ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.

മുൻ മലബാർ ദേവസ്വം ബോർഡ് കമീഷണർ നന്ദകുമാർ, കാലിക്കറ്റ് സർവകലാശാല ഫോക്ക്ലോർ വിഭാഗം മുൻ അധ്യക്ഷൻ ഡോ: ഇ. കെ ഗോവിന്ദ വർമ്മരാജ എന്നിവർ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. മിത്രൻ സ്വാഗതം പറഞ്ഞു.

മലബാർ ദേവസ്വം ബോർഡ് അംഗം ഉണ്ണികൃഷ്ണൻ മേനപ്രം ആശംസ അർപ്പിച്ചു.  ക്ഷേത്ര സമിതി ചെയർപേഴ്‌സൺ ഹേമലത തമ്പാട്ടി നന്ദിയും പറഞ്ഞു. ഒപ്പം ബ്രഹ്മശ്രീ ഭാഗവത രത്നം പുല്ലൂർമണ്ണ മണിവർണ്ണൻ നമ്പൂതിരി ഭാഗവത മാഹത്മ്യം പാരായണം ചെയതു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174303/srimad-bhagavata-saptahayajna-started-udayapuram-srimahadevatemple)