---
title: "#accident | ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; കുമ്മങ്കോട്ട് സ്വദേശിനി മരിച്ചു "
english_title: "#Car #accident #returning #visiting #Sabarimala #native #Kummangkot #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174555/car-accident-returning-visiting-sabarimala-native-kummangkot-died-new"
published_at: "2024-01-04T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65967e6a0e80a_death_3.jpg"
keywords: []
---

# #accident | ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; കുമ്മങ്കോട്ട് സ്വദേശിനി മരിച്ചു 

> **Lead Summary:** **നാദാപുരം: [** ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ കൊച്ചിയിൽ വാഹനാപകടം. കുമ്മങ്കോട്ട് സ്വദേശിനി മരിച്ചു. കുമ്മങ്കോട്ടെ നുച്ചിക്കാട്ട് ചപ്പില എന്ന കല്യാണി ആണ് മരിച്ചത്. ഇന്നലെ രാത്രി എറണാകുളം പെരുമ്പാവൂരിൽ വെച്ച് വാഹനാപകടത്തിലാണ് മരണപ്പെട്ടത്.

## Article Content

**നാദാപുരം: [** ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ കൊച്ചിയിൽ വാഹനാപകടം. കുമ്മങ്കോട്ട് സ്വദേശിനി മരിച്ചു. കുമ്മങ്കോട്ടെ നുച്ചിക്കാട്ട് ചപ്പില എന്ന കല്യാണി ആണ് മരിച്ചത്. ഇന്നലെ രാത്രി എറണാകുളം പെരുമ്പാവൂരിൽ വെച്ച് വാഹനാപകടത്തിലാണ് മരണപ്പെട്ടത്.

പെരുമ്പാവൂരിൽ വാഹനം നിർത്തി ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിച്ച് തിരിച്ച് വരവേ വാഹനമിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവിളപ്പിൽ.

ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശ്രീധരൻ കെ.പി, ലീല, സതി ജാമാതാക്കൾ: ശ്യാമള, വാസു.സി.ടി, ഷാജി. സഹോദരങ്ങൾ: പരേതനായ കണാരൻ തൊട്ടിൽപ്പാലം മാത.ജാനു,പാറു, ശോഭ, കമല. ശാന്ത .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174555/car-accident-returning-visiting-sabarimala-native-kummangkot-died-new)