---
title: "#subdistrictSchoolGames | നാദാപുരം ഉപജില്ലാ സ്കൂൾ ഗെയിംസ്; ഉമ്മത്തൂർ സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ "
english_title: "#Nadapuram #subdistrictSchoolGames #Ummatur #School #Overall #Champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174589/nadapuram-subdistrictschoolgames-ummatur-school-overall-champions"
published_at: "2024-01-04T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596a7f812412_school.jpg"
keywords: []
---

# #subdistrictSchoolGames | നാദാപുരം ഉപജില്ലാ സ്കൂൾ ഗെയിംസ്; ഉമ്മത്തൂർ സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ 

> **Lead Summary:** **ഉമ്മത്തൂർ: [** നാദാപുരം ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഉമ്മത്തൂർ എസ്. ഐ ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം തവണയും ഓവറോൾ ചാമ്പ്യൻമാരായി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 301 പോയിന്റ് നേടിയാണ് ഉമ്മത്തൂർ കിരീടം ഉറപ്പിച്ചത്.

## Article Content

**ഉമ്മത്തൂർ: [** നാദാപുരം ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഉമ്മത്തൂർ എസ്. ഐ ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം തവണയും ഓവറോൾ ചാമ്പ്യൻമാരായി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 301 പോയിന്റ് നേടിയാണ് ഉമ്മത്തൂർ കിരീടം ഉറപ്പിച്ചത്.

258 പോയിന്റുമായി ക്രെസന്റ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം നേടി. 199 പോയിന്റ് നേടിയ എം.ഐ എം ഹയർ സെക്കണ്ടറി സ്കൂളിനാണ് മൂന്നാം സ്ഥാനം. എസ്.ഡി.എസ്.ജി എ നാദാപുരം ഉപജില്ലാ സെക്രട്ടറി പി. അലി ട്രോഫികൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ ടി.കെ. ഖാലിദ് മാസ്റ്റർ, ഹെഡ് മാസ്റ്റർ കെ.കെ ഉസ്മാൻ, കെ.സി റഷീദ്. മുഹമ്മദ് നെല്ല്യാട്, ഇ.സി. അനീസ്, ടി.കെ. ജാബിർ, കെ.കുഞ്ഞബ്ദുല്ല, കെ. രജ്ഞിനി , എം.ടി. രേണുക, ഷബീർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174589/nadapuram-subdistrictschoolgames-ummatur-school-overall-champions)