---
title: "#Anniversarycelebration | എടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് നൂറാം വാർഷികം; വടം വലി മത്സരം സംഘടിപ്പിച്ചു "
english_title: "#Edachery #Service #CooperativeBank #100th #Anniversary #tugofwar #competition #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174753/edachery-service-cooperativebank-100th-anniversary-tugofwar-competition-organized"
published_at: "2024-01-05T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597b8e691319_bank.jpg"
keywords: []
---

# #Anniversarycelebration | എടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് നൂറാം വാർഷികം; വടം വലി മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ തല വടംവലി മത്സരം സംഘടിപ്പിച്ചു. ന്യൂ ഫ്രണ്ട്സ് നൂറാം തോട് ചാമ്പ്യൻമാരായി. ബ്രദേഴ്സ് ഉള്ളിയേരിക്ക് രണ്ടാം സ്ഥാനവും കാലിക്കറ്റ് ഹീറോസ് മൂന്നാം സ്ഥാനവും ന്യൂ സ്റ്റാർ പൂവ്വത്താം കുന്ന് നാലാം സ്ഥാനവും നേടി.

## Article Content

**എടച്ചേരി: [ **എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ തല വടംവലി മത്സരം സംഘടിപ്പിച്ചു. ന്യൂ ഫ്രണ്ട്സ് നൂറാം തോട് ചാമ്പ്യൻമാരായി. ബ്രദേഴ്സ് ഉള്ളിയേരിക്ക് രണ്ടാം സ്ഥാനവും കാലിക്കറ്റ് ഹീറോസ് മൂന്നാം സ്ഥാനവും ന്യൂ സ്റ്റാർ പൂവ്വത്താം കുന്ന് നാലാം സ്ഥാനവും നേടി.

ബാങ്ക് മുൻ പ്രസിഡന്റ് പി.കെ.ബാലൻ ഡയരക്ടർ യു കെ ബാലൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ബാങ്ക് പ്രസിഡന്റ് എം.എം അശോകൻ, സെക്രട്ടറി നിധീഷ് ഒ.പി, ഡയരക്ടർ ടി. മോഹനൻ, പഞ്ചായത്ത് സ്റ്റാൻന്റിംഗ് ചെയർ പേഴ്സൻ നിഷ എൻ എന്നിവർ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.

സുനിൽ ഇരിങ്ങണ്ണൂർ, സുനിൽ കുണ്ടുതോട്, ദീപേഷ് വെള്ളൂർ, ബൈജു വെളളൂർ, ഷിനോജ് ചൊക്ലി എന്നിവർ മത്സരം നിയന്ത്രിച്ചു. രാജീവ് വള്ളിൽ, ദിനേശൻ സി.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174753/edachery-service-cooperativebank-100th-anniversary-tugofwar-competition-organized)