---
title: "#felicitated | വിജയാരവം; സബ്ജില്ല, ജില്ലാ തല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്ക് അനുമോദനം സംഘടിപ്പിച്ചു"
english_title: "#shout #victory #Appreciation #organized #talents #who #performed #well #sub-district #district #level #competitions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174848/shout-victory-appreciation-organized-talents-who-performed-well-sub-district-district-level-competitions"
published_at: "2024-01-05T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598244ab28db_school.jpg"
keywords: []
---

# #felicitated | വിജയാരവം; സബ്ജില്ല, ജില്ലാ തല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്ക് അനുമോദനം സംഘടിപ്പിച്ചു

> **Lead Summary:** ** നാദാപുരം: [** സബ്ജില്ല, ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കലാ കായിക പ്രതിഭകൾക്ക് അനുമോദനം സംഘടിപ്പിച്ചു.

## Article Content

** നാദാപുരം: [** സബ്ജില്ല, ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കലാ കായിക പ്രതിഭകൾക്ക് അനുമോദനം സംഘടിപ്പിച്ചു.

കല്ലാച്ചി ഗവ: ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എം ൽ എ പരിപാടി ഉദ്‌ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ ശ്രീഷ ഓതിയോത്ത് സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ഷീബ ടീച്ചർ ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174848/shout-victory-appreciation-organized-talents-who-performed-well-sub-district-district-level-competitions)