---
title: "#NadapuramFest | നാദാപുരം ഫെസ്റ്റ്‌; ജില്ലാ കളക്ടർ സ്നേഹിൽ‌ കുമാർ സിംഗ്‌ ലോഗോ പ്രകാശനം ചെയ്തു "
english_title: "#NadapuramFest #District #Collector #SnehilKumarSingh #released #logo"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/174932/nadapuramfest-district-collector-snehilkumarsingh-released-logo"
published_at: "2024-01-06T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598f2e546261_nadapuram_fest.jpg"
keywords: []
---

# #NadapuramFest | നാദാപുരം ഫെസ്റ്റ്‌; ജില്ലാ കളക്ടർ സ്നേഹിൽ‌ കുമാർ സിംഗ്‌ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **നാദാപുരം: [** ജനുവരി 12 മുതൽ 26 വരെ നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നടക്കുന്ന നാദാപുരം ഫെസ്റ്റിന്റെ ലോഗോ കോഴിക്കോട്‌ ജില്ലാ കളക്ടർ സ്നേഹിൽ‌ കുമാർ സിംഗ്‌ പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം: [** ജനുവരി 12 മുതൽ 26 വരെ നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ നടക്കുന്ന നാദാപുരം ഫെസ്റ്റിന്റെ ലോഗോ കോഴിക്കോട്‌ ജില്ലാ കളക്ടർ സ്നേഹിൽ‌ കുമാർ സിംഗ്‌ പ്രകാശനം ചെയ്തു.

നാദാപുരത്തെ കൃഷിയും പ്രാവസജീവിതവും ഐക്യവും പ്രയേമാക്കി ലഗേഷ്‌ ജി എൽ ആണ് ലോഗോ രൂപകൽപന ചെയ്തത്‌.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി, സ്വാഗത സംഘം കൺവീനർ വി പി കുഞ്ഞി കൃഷണൻ, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി എൻ ഷാമില, സംഘാടക സമിതി ഭാരവാഹികളായ അഡ്വ. കെ എം രഘുനാഥ്, കെ പി കുമാരൻ മാസ്റ്റർ, കരിംബിൽ ദിവാകരൻ, ഇ പി സജീവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/174932/nadapuramfest-district-collector-snehilkumarsingh-released-logo)