---
title: "#mazhavilproject | ചീക്കോന്ന് എം.എൽ.പി സ്കൂളിൽ മഴവില്ല് പദ്ധതി ഉദ്‌ഘാടനം ചെയ്തു "
english_title: "#mazhavilproject #inaugurated #Cheekonn #MLPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175074/mazhavilproject-inaugurated-cheekonn-mlpschool"
published_at: "2024-01-06T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6599758a0677c_mazhavol.jpg"
keywords: []
---

# #mazhavilproject | ചീക്കോന്ന് എം.എൽ.പി സ്കൂളിൽ മഴവില്ല് പദ്ധതി ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: [**പുതുവർഷത്തിൽ വിവിധ പദ്ധതികളുമായി ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ട്. മഴവില്ല് 2024 പേരിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം കുറ്റ്യാടി പൊലീസ് ഇൻസ്‌പെക്ടർ ഇ.കെ ഷിജു നിർവഹിച്ചു.

## Article Content

**നാദാപുരം: [**പുതുവർഷത്തിൽ വിവിധ പദ്ധതികളുമായി ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ട്. മഴവില്ല് 2024 പേരിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം കുറ്റ്യാടി പൊലീസ് ഇൻസ്‌പെക്ടർ ഇ.കെ ഷിജു നിർവഹിച്ചു.

പരിശീലനം, ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിക്കൽ, ക്ലാസ് ലൈബ്രറി, പത്ര സമർപ്പണം, കലോത്സവ വിജയികൾക്കും എൽ.എസ്.എസ്‌ ജേതാക്കൾക്കുമുള്ള അനുമോദനം തുടങ്ങി വിവിധ പദ്ധതികളാണ് ഉദ്‌ഘാടനം ചെയ്തത്.

വിദ്യാർഥികളുടെ മനസ് വായിക്കാൻ കഴിയുകയും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഉയർച്ചയിലേക്ക് നയിക്കാൻ കഴിയുന്നവരുമാണ് ഉത്തമ അധ്യാപകരെന്ന് പൊലീസ് ഇൻസ്‌പെക്ടർ ഇ.കെ ഷിജു പറഞ്ഞു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ് സ്വാഗതം പറഞ്ഞു.

മാനേജിങ് കമ്മിറ്റി സെക്രട്ടറി എം.പി ജാഫർ പദ്ധതി വിശദീകരണം നടത്തി. ന്യൂക്ലിയസ് ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ റമീസ് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ മൊയ്തു ഹാജി ഏറ്റുവാങ്ങി. കരാട്ടെ പരിശീലനം സെൻസയ് അഷ്റഫ് പി.കെ ഉദ്ഘാടനം ചെയ്തു.

സെൻസായ് റഫീഖ് സി, സെൻസായ് ആബിദ് എന്നിവർ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ എൽ.എസ്.എസ് വിജയിക്കും പഞ്ചായത്ത് ഉപജില്ലാ കലോൽസവ വിജയികൾക്കും ഉപഹാരങ്ങൾ നൽകി.

എം.പി ജാഫർ, എൻ.കെ മൊയ്തു ഹാജി, അശ്വതി ജയപുരം, റസിയ, ടി സപിന, ഷമീന കെ.കെ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലാസ് ലൈബ്രറി ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175074/mazhavilproject-inaugurated-cheekonn-mlpschool)