---
title: "#SnehilKumarSingh | എടച്ചേരി പഞ്ചായത്തിലെ പാതയോരത്തെ മധുര വനം സന്ദർശിച്ച് ജില്ലാ കലക്ടർ "
english_title: "#district #collector #visited #Madura #forest #roadside"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175207/district-collector-visited-madura-forest-roadside"
published_at: "2024-01-07T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a88e26104d_madhura_vanam.jpg"
keywords: []
---

# #SnehilKumarSingh | എടച്ചേരി പഞ്ചായത്തിലെ പാതയോരത്തെ മധുര വനം സന്ദർശിച്ച് ജില്ലാ കലക്ടർ 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** എടച്ചേരി ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ ചാലോട് പാലം മുതൽ ശ്രീനാരായണമഠം വരെയുള്ള മധുര വനം ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ് സന്ദർശിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, വാർഡ് മെമ്പർമാർ, ടി.കെ ബാലൻ, മോറത്ത് കുമാരൻ, പി.കെ ബാബു, ഭാസ്ക്കരൻ, പരിസ്ഥിതി പ്രവർത്തകൻ ഡോ. ദിലീപ് കോട്ടേമ്പ്രം എന്നിവർ കൂടെയുണ്ടായിരുന്നു.

## Article Content

**ഇരിങ്ങണ്ണൂർ: [** എടച്ചേരി ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ ചാലോട് പാലം മുതൽ ശ്രീനാരായണമഠം വരെയുള്ള മധുര വനം ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ് സന്ദർശിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, വാർഡ് മെമ്പർമാർ, ടി.കെ ബാലൻ, മോറത്ത് കുമാരൻ, പി.കെ ബാബു, ഭാസ്ക്കരൻ, പരിസ്ഥിതി പ്രവർത്തകൻ ഡോ. ദിലീപ് കോട്ടേമ്പ്രം എന്നിവർ കൂടെയുണ്ടായിരുന്നു.

പഞ്ചായത്തിലെ മാലിന്യമുക്ത പ്രഖ്യാപനത്തിനു ശേഷം പ്രസിഡണ്ടിൽ നിന്നും മധുര വനത്തെ കുറിച്ചറിഞ്ഞ ജില്ലാ കലക്ടർ നേരെ ഇവിടേക്ക് വരികയായിരുന്നു. ഇതിന്റെ ഓരോ പ്രവർത്തനഘട്ടത്തെ കുറിച്ചും ഡോ. ദിലീപിനോട് ചോദിച്ചറിഞ്ഞ കലക്ടർ ഇതിനു പിന്നിൽ പ്രവർത്തിച്ച പാതയോര മധുര വന കൂട്ടായ്മയെ അഭിനന്ദിക്കാനും മറന്നില്ല.

കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത സോളാർ ലൈറ്റും പക്ഷികൾക്ക് തെളിനീർ വെക്കുന്നതും ചെടികളിലുള്ള ചെറുപഴങ്ങളും കണ്ട് മനസ് നിറഞ്ഞ സന്തോഷത്തോടെയാണ് കലക്ടർ തിരിച്ചു പോയത്. പാതയോര മധുര വന കൂട്ടായ്മക്ക് ഒപ്പം നേതൃത്വം നൽകിയ സസ്യശാസ്ത്ര അധ്യാപകൻ ഡോ. ദിലീപിനോട് ഇതിന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ പറ്റിയും ആരാഞ്ഞു.

ചെടികളുടെ വളർച്ച സംബന്ധിച്ച ചിത്രങ്ങളും വിവരങ്ങളും ഇത് സംബന്ധിച്ച് വന്ന പത്രവാർത്തകളും ഡോ. ദിലീപ് കലക്ടറെ തന്റെ ഫോണിൽ കാണിച്ചപ്പോൾ വളരെ സന്തോഷപൂർവ്വം അദ്ദേഹം എല്ലാം കാണുകയും എന്റെ ഫോണിലേക്ക് ഇതെല്ലാം അയച്ചു തരണമെന്ന് പറയുകയും ചെയ്തു. നിറഞ്ഞ മനസ്സോടെയാണ് കലക്ടർ തിരിച്ചു പോയത്. 2021 ലെ ഗാന്ധി ജയന്തി ദിനത്തിലാണ് ഈ മധുര വനം ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175207/district-collector-visited-madura-forest-roadside)