---
title: "#inaugurated | വലിയ പാനോം - റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "#ValiyaPanom #Road #work #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175273/valiyapanom-road-work-inaugurated"
published_at: "2024-01-07T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ad27e904c8_road.jpg"
keywords: []
---

# #inaugurated | വലിയ പാനോം - റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** വാണിമേൽ: [ **കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ടനുവദിച്ച വിലങ്ങാട് - വലിയ പാനോം റോഡ് പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശീജ ശശി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി.

## Article Content

** വാണിമേൽ: [ **കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ടനുവദിച്ച വിലങ്ങാട് - വലിയ പാനോം റോഡ് പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശീജ ശശി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി.

കുടിയേറ്റ ജനതയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു നിരവധി വിശ്വാസികൾ എത്തിച്ചേരുന്ന വലിയ പാനോം പള്ളിയിലേക്കുള്ള റോഡ് നിർമ്മാണം. കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഇരുപത്തഞ്ച് ലക്ഷം ചെലവഴിച്ച് കോൺക്രീറ്റ് ചെയ്തിരുന്നു. ഇതിന്റെ ബാക്കി പ്രവൃത്തിക്കാണ് മുപ്പത്തഞ്ച് ലക്ഷം രൂപ അനുവദിച്ച് ഊരാളുങ്കൽ സൊസൈറ്റി പ്രവൃത്തി ആരംഭിച്ചത്.

അടുത്ത മാർച്ചിൽ പള്ളി പെരുന്നാളിന് മുമ്പായി പ്രവൃത്തി പൂർത്തീകരിക്കും. വലിയ പാനോത്തെ കാർഷിക മേഖലയ്ക്ക് ഈ റോഡ് മുതൽക്കൂട്ടാവും.

കെ.കെ. ഇന്ദിര (ബ്ലോക്ക് ചെയർപേഴ്സൺ) ജാൻസി ( വാർഡ് മെമ്പർ) റവ.ഫാദർ ട്വിൻസ്, ഫാദർ രാജേഷ് ചൂര പൊയ്ക, എൻ.പി.വാസു, പി.എ ആന്റണി, ആന്റണി ഇരുരി ,കെ .പി രാജീവൻ, പി.കെ.ശശി, അനീഷ് എം സി, സാബു മുട്ടത്ത് കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈ: പ്രസിഡന്റ് സെൽമ രാജു ചടങ്ങിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175273/valiyapanom-road-work-inaugurated)