---
title: "#AIDSawareness | യുവജ്വല ക്യാമ്പയിൻ; എയ്ഡ്‌സ് ബോധവത്കരണവും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു "
english_title: "#Yuvajwala #Campaign #Organized #class #AIDSawareness #prevention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175392/yuvajwala-campaign-organized-class-aidsawareness-prevention"
published_at: "2024-01-08T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bb233503c9_camp.jpg"
keywords: []
---

# #AIDSawareness | യുവജ്വല ക്യാമ്പയിൻ; എയ്ഡ്‌സ് ബോധവത്കരണവും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** നെഹ്‌റു യുവ കേന്ദ്രയും നവയുഗ കലാകായിക സമിതി ആന്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂരും സംയുക്തമായി എയ്ഡ്‌സ് ബോധവത്കരണവും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. എടച്ചേരി ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത് ക്ലാസെടുത്തു.

## Article Content

**ഇരിങ്ങണ്ണൂർ: [** നെഹ്‌റു യുവ കേന്ദ്രയും നവയുഗ കലാകായിക സമിതി ആന്റ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂരും സംയുക്തമായി എയ്ഡ്‌സ് ബോധവത്കരണവും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. എടച്ചേരി ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത് ക്ലാസെടുത്തു.

തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ സനൂപ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ, നെഹ്‌റു യുവകേന്ദ്ര തൂണേരി ബ്ലോക്ക്‌ കോർഡിനേറ്റർ അതുൽ, എൻ.രജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ടി.പി ജയേഷ് സ്വാഗതവും,നവനീത് കക്കുറയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175392/yuvajwala-campaign-organized-class-aidsawareness-prevention)