---
title: "#Convention | യുവജനത മണ്ഡലം കൺവെൻഷൻ; കോടഞ്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു "
english_title: "#Youth #Constituency #Convention #welcome #team #formed #Kodanchery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175396/youth-constituency-convention-welcome-team-formed-kodanchery"
published_at: "2024-01-08T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bb4f6810e3_convention.jpg"
keywords: []
---

# #Convention | യുവജനത മണ്ഡലം കൺവെൻഷൻ; കോടഞ്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **തൂണേരി: [** ഈ മാസം 28 ന് തൂണേരി കോടഞ്ചേരിയിൽ എം.കെ പ്രേംനാഥ് നഗറിൽ വച്ച് നടക്കുന്ന ആർ.വൈ. ജെ.ഡി നാദാപുരം മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുന്നതിന് കോടഞ്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

**തൂണേരി: [** ഈ മാസം 28 ന് തൂണേരി കോടഞ്ചേരിയിൽ എം.കെ പ്രേംനാഥ് നഗറിൽ വച്ച് നടക്കുന്ന ആർ.വൈ. ജെ.ഡി നാദാപുരം മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുന്നതിന് കോടഞ്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു.

ആർ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ.രജീഷ് യോഗം ഉദ്ഘാടനം ചെയ്തു. ആക്കൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.പി വിജയൻ, വത്സരാജ് മണലാട്ട്, ടി.ബാബു എന്നിവർ പ്രസംഗിച്ചു.

ആർ. വൈ.ജെ.ഡി മണ്ഡലം പ്രസിഡന്റ് അമൽ കോമത്ത് സ്വാഗതവും ടി.വാസു നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി ടി. ബാബു ചെയർമാൻ, ആക്കൽ കൃഷ്ണൻ കൺവീനർ, ചന്ദ്രൻ തുണ്ടിയിൽ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175396/youth-constituency-convention-welcome-team-formed-kodanchery)