---
title: "#mithunsoldier | വളയം കണ്ണീരണിഞ്ഞു; ആയിരങ്ങളുടെ അന്ത്യാഞ്ജലിയോടെ യുവ സൈനികന് വിട "
english_title: "#valayam #torn #Farewell #young #soldier #thousands #condolences"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175400/valayam-torn-farewell-young-soldier-thousands-condolences"
published_at: "2024-01-08T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bb75016aa3_mithun.jpg"
keywords: []
---

# #mithunsoldier | വളയം കണ്ണീരണിഞ്ഞു; ആയിരങ്ങളുടെ അന്ത്യാഞ്ജലിയോടെ യുവ സൈനികന് വിട 

> **Lead Summary:** **വളയം: [** ആ വാർത്ത അറിഞ്ഞത് മുതൽ ഈ ഗ്രാമത്തിന്റെ ഉള്ളു പിടഞ്ഞു. കണ്ണീരടക്കി നാട് കാത്ത് നിന്നത് രണ്ട് നാൾ ഒടുവിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലിയോടെ യുവ സൈനികന് വിട നൽകി.

## Article Content

**വളയം: [** ആ വാർത്ത അറിഞ്ഞത് മുതൽ ഈ ഗ്രാമത്തിന്റെ ഉള്ളു പിടഞ്ഞു. കണ്ണീരടക്കി നാട് കാത്ത് നിന്നത് രണ്ട് നാൾ ഒടുവിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലിയോടെ യുവ സൈനികന് വിട നൽകി.

കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ച് മരിച്ച ശ്രീനഗറിൽ കരസേനയിൽ നായക് ആയിരുന്ന വളയം ചെക്കേറ്റയിലെ പേരാലുള്ള പറമ്പത്ത് മിഥുൻ ( 34 )ന്റെ ഭൗതീകശരീരം പൂർണ്ണ സൈനിക ബഹുമതിയോടെ വീട്ട് വളപ്പിൽ സംസ്ക്കരിച്ചു. 12 2 ടി എ കോഴിക്കോട് ബറ്റാലിയന്റെ നേതൃത്വത്തിലായി ചടങ്ങുകൾ.

ന്യുമോണിയ ബാധിച്ച് ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിഥുൻ ശനിയാഴ്ചയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ വിമാന മാർഗം കോഴിക്കോട് എത്തിച്ച ഭൗതിക ശരീരം ഇന്ന് പുലർച്ചെ വീട്ടിൽ എത്തിക്കുകയായിരുന്നു.

ഇന്ന് രാവിലെ മുതൽ വൻ ജനാവലിയാണ് വളയത്തെ വീട്ടിൽ എത്തിയത്. കേരള എക്സ് സർവ്വീസ് ലീഗ് വളയം യൂനിറ്റ്, കാലിക്കറ്റ് ഡിഫൻസ് , കോഴിക്കോട് സൈനിക കൂട്ടായ്മയും ആദരാഞ്ജലികൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175400/valayam-torn-farewell-young-soldier-thousands-condolences)