---
title: "#SKSSF | എസ്കെഎസ്എസ്എഫ് നാദാപുരം മേഖല സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "#SKSSF #Nadapuram #Region #Conference #Welcome #Team #inaugurated #office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175411/skssf-nadapuram-region-conference-welcome-team-inaugurated-office"
published_at: "2024-01-08T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bbfe034105_inauguration.jpg"
keywords: []
---

# #SKSSF | എസ്കെഎസ്എസ്എഫ് നാദാപുരം മേഖല സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: [** എസ് കെ എസ് എസ് എഫ് നാദാപുരം മേഖല സമ്മേളനവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ നയിക്കുന്ന ജാലിക സന്ദേശ യാത്രയ്ക്ക് സ്വീകരണവും 19 വൈകിട്ട് നാദാപുരം വെച്ച് നടക്കും.

## Article Content

**നാദാപുരം: [** എസ് കെ എസ് എസ് എഫ് നാദാപുരം മേഖല സമ്മേളനവും കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ നയിക്കുന്ന ജാലിക സന്ദേശ യാത്രയ്ക്ക് സ്വീകരണവും 19 വൈകിട്ട് നാദാപുരം വെച്ച് നടക്കും.

പരിപാടി പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ടി.പി.സി തങ്ങൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഒ.പി.എം അഷ്റഫ് പങ്കെടുക്കും. സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി പി സി തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അജ്മൽ പാറക്കടവ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അലി വി വി , ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനീസ് വെള്ളിയാലിൽ , മേഖല പ്രസിഡന്റ് സയ്യിദ് അലി യമാനി, നൗഫൽ കുമ്മങ്കോട്, മുഹമ്മദ് ഫാറൂഖ് കെ , സ്വാദിഖ് റഹ് മാനി, ഉവൈസ് ദാരിമി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175411/skssf-nadapuram-region-conference-welcome-team-inaugurated-office)