---
title: "#molestingcase | വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കന് 24 വർഷം തടവ് "
english_title: "#Middle #aged #man #jailed #years #case #molesting #female #student"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175468/middle-aged-man-jailed-years-case-molesting-female-student"
published_at: "2024-01-08T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c08057d9d6_rape.jpg"
keywords: []
---

# #molestingcase | വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കന് 24 വർഷം തടവ് 

> **Lead Summary:** **നാദാപുരം: [** വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റി കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മധ്യ വയസ്കന് 24 വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

## Article Content

**നാദാപുരം: [** വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റി കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മധ്യ വയസ്കന് 24 വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പേരാമ്പ്ര കല്ലോട് കുരിയാടികുനിയിൽ കുഞ്ഞമ്മദിനെ(56)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജ് എം ശിക്ഷിച്ചത്. 2021 നവമ്പർ 5ന് കുട്ടി ബന്ധുവിന്റെ ഗൃഹ പ്രവേശത്തിന് പോയ അവസരത്തിൽ കുഞ്ഞമ്മദ് ഗുഡ്സ് ഓട്ടോയിൽ കയറ്റി കൊണ്ടു പോയി ലൈംഗീക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

പേരാമ്പ്ര പോലീസ് ചാർജ്ജ് ചെയ്ത കേസിൽ ഇൻസ്പക്‌ടർ ബിനു തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. 11 സാക്ഷികളെ വിസ്മരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസക്യൂഷന് വേണ്ടി അഡ്വ: മനോജ് അരൂർ ഹാജരായി. കഴിഞ്ഞ മാസം മറ്റൊരു കേസിൽ ഇയാളെ ഏഴു വർഷം തടവിനും 35000 രൂപ പിഴയും വിധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175468/middle-aged-man-jailed-years-case-molesting-female-student)