---
title: "#unarthuyathra | സപ്തദിന വാർഷിക പ്രഭാഷണം; ഉണർത്തു യാത്രക്ക് പ്രൗഢമായ സമാപനം "
english_title: "#Seventh #Day #Annual #Lecture #grand #finale #unarthuyathra"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175470/seventh-day-annual-lecture-grand-finale-unarthuyathra"
published_at: "2024-01-08T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c0af624d0d_unarthuyathra.jpg"
keywords: []
---

# #unarthuyathra | സപ്തദിന വാർഷിക പ്രഭാഷണം; ഉണർത്തു യാത്രക്ക് പ്രൗഢമായ സമാപനം 

> **Lead Summary:** **നാദാപുരം: [** കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിരണ്ടാമത് സപ്തദിന വാർഷിക പ്രഭാഷണത്തിൻ്റെ പ്രചരണ ഭാഗമായി മൂന്ന് ദിനങ്ങളിലായി നടത്തിയ ഉണർത്തു യാത്രക്ക് ഉജ്ജ്വല സമാപനം.

## Article Content

**നാദാപുരം: [** കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിരണ്ടാമത് സപ്തദിന വാർഷിക പ്രഭാഷണത്തിൻ്റെ പ്രചരണ ഭാഗമായി മൂന്ന് ദിനങ്ങളിലായി നടത്തിയ ഉണർത്തു യാത്രക്ക് ഉജ്ജ്വല സമാപനം.

രണ്ടു കേന്ദ്രങ്ങളിൽ നിന്ന് ഹുസൈൻ മാസ്റ്റർ കുന്നത്തിന്റെയും പുന്നോത്ത് അഹമ്മദ് ഹാജിയുടെയും നേതൃത്വത്തിൽ ആരംഭിച്ച ഉണർത്തു യാത്ര നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നാദാപുരം സർക്കിളിലെ താഴെ നിരപ്പറ്റയും, വളയം സർക്കിളിലെ വളയം നോർത്തിലും ഉണർത്തു യാത്രക്ക് സമാപനമായി.

സൂറത്ത് അത്തഗാബുൻ പ്രണയമാകുന്ന പ്രഭാഷണത്തിന് ജനുവരി 12 മുതൽ നാദാപുരത്ത് അതിവിപുലമായ പ്രകാശതീരം നഗരിയിൽ തുടക്കമാകും. യാത്രയിൽ നേതാക്കളായ ഹസൈനാർ മദനി പുതുക്കയം, ഓ പി മൊയ്തു ഫൈസി, യൂനുസ് അഹ്സനി കുയിതേരി, ഖലീൽ കക്കംവെള്ളി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175470/seventh-day-annual-lecture-grand-finale-unarthuyathra)