---
title: "#stateschoolkalolsavam | അപ്പീൽ വഴി എത്തിയ പേരോട് സ്‌കൂളിന് വട്ടപ്പാട്ടിൽ എ.ഗ്രേഡ് "
english_title: "#grade #Vattapatt #Perod #School #reached #through #appeal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175476/grade-vattapatt-perod-school-reached-through-appeal"
published_at: "2024-01-08T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c0eba3325f_vattappatt.jpg"
keywords: []
---

# #stateschoolkalolsavam | അപ്പീൽ വഴി എത്തിയ പേരോട് സ്‌കൂളിന് വട്ടപ്പാട്ടിൽ എ.ഗ്രേഡ് 

> **Lead Summary:** **നാദാപുരം: [** തുടർച്ചയായി നാലാം തവണ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വട്ടപ്പാട്ടിൽ പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂളിന് എ.ഗ്രേഡ് നേടി.

## Article Content

**നാദാപുരം: [** തുടർച്ചയായി നാലാം തവണ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വട്ടപ്പാട്ടിൽ പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂളിന് എ.ഗ്രേഡ് നേടി.

കൊല്ലത്ത് വെച്ച് നടന്ന സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം വട്ടപ്പാട്ടിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് നുഫൂറും സംഘവുമാണ് എ.ഗ്രേഡ് നേടിയത്.

ജില്ലാ സ്‌കൂൾ കലോൽസവത്തിൽ എ.ഗ്രേഡ് നേടിയെങ്കിലും സംസ്ഥാന മൽസരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.തുടർന്ന് ഡി.ഡി.യിൽ നിന്നും അപ്പീൽ വഴിയാണ് വട്ടപ്പാട്ട് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സമദ് കണ്ണൂരിന്റെ ശിക്ഷണത്തിലാണ് വിദ്യാർഥികൾ വട്ടപ്പാട്ട് പരിശീലിച്ചത്.

എം.കെ.സഫ്‌നാസ്, മുഹമ്മദ് ഷമീദ്, മുഹമ്മദ് മർഷദ്, മുഹമ്മദ് റിഷാൽ, മുഹമ്മദ് ജനാസ്, മുഹമ്മദ് നിഹാൽ റഫീഖ്, ജൈസൽ ഹബീബ്, ഫെബിൻ റിഷാൽ, ഫർസിൻ അഹമ്മദ് എന്നിവരായിരുന്നു വട്ടപ്പാട്ട് സംഘത്തിലുണ്ടായിരുന്ന വിദ്യാർഥികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175476/grade-vattapatt-perod-school-reached-through-appeal)