---
title: "#Reclamation | നീർത്തടങ്ങൾ വീണ്ടും മണ്ണിട്ട് നികത്തുന്നു; ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും - കർഷകത്തൊഴിലാളി യൂണിയൻ"
english_title: "#Reclamation #watersheds #strong #agitation #organized #Agricultural #Workers #Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175480/reclamation-watersheds-strong-agitation-organized-agricultural-workers-union"
published_at: "2024-01-08T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c14e6d6bfc_reclamation.jpg"
keywords: []
---

# #Reclamation | നീർത്തടങ്ങൾ വീണ്ടും മണ്ണിട്ട് നികത്തുന്നു; ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും - കർഷകത്തൊഴിലാളി യൂണിയൻ

> **Lead Summary:** ** നാദാപുരം: [** വരിക്കോളിയിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച റിയൽ എസ്റ്റേറ്റ് മാഫിയകളുടെ നീർത്തടം നികത്തൽ വീണ്ടും തുടങ്ങുന്നു.

## Article Content

** നാദാപുരം: [** വരിക്കോളിയിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച റിയൽ എസ്റ്റേറ്റ് മാഫിയകളുടെ നീർത്തടം നികത്തൽ വീണ്ടും തുടങ്ങുന്നു.

വരിക്കോളി ഇല്ലത്ത് താഴനീർത്തടം റിയൽ എസ്റ്റേറ്റ് മാഫിയകൾ ചുളുവിലക്ക് കരസ്ഥമാക്കി മണ്ണിട്ട് നികത്തി വലിയ വിലക്ക് വിൽപ്പന നടത്തി ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

മുമ്പ് കർഷകത്തൊഴിലാളി നേതൃത്വത്തിൽ ജനകീയ മനുഷ്യച്ചങ്ങല ഉൾപ്പെടെ വൻ പ്രതിഷേധം ഇതിനെതിരായി ഉയർന്നു വന്നിരുന്നു. അപ്പോൾ നിർത്തിവെച്ച മണ്ണിട്ടു നികത്തലാണ് ഇപ്പോൾ വീണ്ടും തുടങ്ങുന്നത്. നീർത്തടംമണ്ണിട്ട് നികത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കർഷകത്തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175480/reclamation-watersheds-strong-agitation-organized-agricultural-workers-union)