---
title: "#NadapuramFest | നാദാപുരം ഫെസ്റ്റ്; സുരക്ഷയ്ക്കായി ടൗണുകളിൽ സി.സി.ടി.വി.കൾ സ്ഥാപിക്കാൻ തീരുമാനിച്ചു"
english_title: "#NadapuramFest #decided #install #CCTVs #towns #security"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175692/nadapuramfest-decided-install-cctvs-towns-security"
published_at: "2024-01-09T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d5f9969916_c_c_t_v.jpg"
keywords: []
---

# #NadapuramFest | നാദാപുരം ഫെസ്റ്റ്; സുരക്ഷയ്ക്കായി ടൗണുകളിൽ സി.സി.ടി.വി.കൾ സ്ഥാപിക്കാൻ തീരുമാനിച്ചു

> **Lead Summary:** **നാദാപുരം :[ **നാദാപുരം ഫെസ്റ്റിന്റെ സുരക്ഷയ്ക്കായി ടൗണുകളിൽ നൂറിലധികം സി.സി.ടി.വി.കൾ സ്ഥാപിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. നാദാപുരം പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി പരിപാടി വിശദീകരിച്ചു.

## Article Content

**നാദാപുരം :[ **നാദാപുരം ഫെസ്റ്റിന്റെ സുരക്ഷയ്ക്കായി ടൗണുകളിൽ നൂറിലധികം സി.സി.ടി.വി.കൾ സ്ഥാപിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. നാദാപുരം പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി പരിപാടി വിശദീകരിച്ചു.

റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി സൗകര്യപ്രദമായ സ്ഥലങ്ങൾ കണ്ടെത്തി പാർക്കിങ് സൗകര്യങ്ങൾ ഏർപ്പാടാക്കും.വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചു വിടും. ആവശ്യമായ പൊലീസിന വിന്ന്യസിച്ച് പരിപാടിയുടെ സുരക്ഷ ഉറപ്പുവരുത്തും.

സംഘാടകസമിതി തിരഞ്ഞെടുക്കുന്ന 100 വൊളന്റിയർമാർ പൊലീസിനെ സഹായിക്കും. സംഘാടകസമിതി കൺവീണർ വി.പി. കുഞ്ഞിക്യഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ബംഗ്ലത്ത് മുഹമ്മദ്, സി.എച്ച്. മോഹനൻ, സൂപ്പി നരിക്കാട്ടേരി, പി.കെ. ദാമു, വലിയാണ്ടി ഹമീദ്, കെ.പി. കുമാരൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175692/nadapuramfest-decided-install-cctvs-towns-security)