---
title: "#handedover |  നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ:നദീർ ചാത്തോത്തിന് വിദ്യാർത്ഥികൾ സ്നേഹോപഹാരം കൈമാറി"
english_title: "#Nadapuram #TIM #TrainingCollege #students  #handedover#giftoflove #Principal  #DrNadeerChattoth ."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175819/nadapuram-tim-trainingcollege-students-handedovergiftoflove-principal-drnadeerchattoth-new"
published_at: "2024-01-10T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e4e5636561_gift.jpg"
keywords: []
---

# #handedover |  നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ:നദീർ ചാത്തോത്തിന് വിദ്യാർത്ഥികൾ സ്നേഹോപഹാരം കൈമാറി

> **Lead Summary:** > **നാദാപുരം :[ "**സ്വയം നിയന്ത്രിത പെരുമാറ്റം, നേതൃത്വ ശൈലി, സംഘർഷ പരിഹാര തന്ത്രം എന്നിവയുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെ ഭരണപരമായ കാര്യക്ഷമത" എന്ന ഗവേഷണ വിഷയത്തിൽ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എഡ്യൂക്കേഷനിൽ പി.എച്ച്.ഡി നേടിയ നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ നദീർ ചാത്തോത്തിന് 2022-24 ബാച്ച് വിദ്യാർത്ഥികളുടെ സ്നേഹോപഹാരം.

## Article Content

> **നാദാപുരം :[ "**സ്വയം നിയന്ത്രിത പെരുമാറ്റം, നേതൃത്വ ശൈലി, സംഘർഷ പരിഹാര തന്ത്രം എന്നിവയുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെ ഭരണപരമായ കാര്യക്ഷമത" എന്ന ഗവേഷണ വിഷയത്തിൽ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എഡ്യൂക്കേഷനിൽ പി.എച്ച്.ഡി നേടിയ നാദാപുരം ടി.ഐ.എം ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ നദീർ ചാത്തോത്തിന് 2022-24 ബാച്ച് വിദ്യാർത്ഥികളുടെ സ്നേഹോപഹാരം.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനാബ് മുഹമ്മദ് ബംഗ്ലത്ത് ,വി.സി. ഇക്ബാൽ എന്നിവർ ചേർന്ന് കൈമാറി. എം.എ സൈക്കോളജി,എം.എ സോഷ്യോളജി,എം.എ ഹിസ്റ്ററി, എം.എഡ്, എം.ഫിൽ ,എം.ബി.എ,യു.ജി.സി -നെറ്റ് ,എന്നീ ബിരുദാനന്തര, ബിരുദങ്ങൾ ഉള്ളതോടൊപ്പം സംസ്ഥാന വോളിബാൾ റെഫെറീസ് ബോർഡ്‌ അംഗം കൂടിയാണ്. ചടങ്ങിൽ മുഹമ്മദ് ബംഗ്ലത്ത്,വിസി ഇഖ്‌ബാൽ,സിറാജുദ്ധീൻ വിപി,വിശാൽ ബി എൽ,ജാഫർ തുണ്ടിയിൽ ,വിവേക് ബി ഐ,തുടങ്ങിയവർ സംസാരിച്ചു. ബാച്ച് പ്രതിനിധി അദ്വൈദ് കെ.എസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175819/nadapuram-tim-trainingcollege-students-handedovergiftoflove-principal-drnadeerchattoth-new)