---
title: "#INL | പ്രവാസി സ്റ്റാറ്റസ് പരിശോധന നീക്കം വിരോധാഭാസം - ഐ എൽ എൽ"
english_title: "#Paradox #removal #non-resident #status #check #INL"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175876/paradox-removal-non-resident-status-check-inl"
published_at: "2024-01-10T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e870eced2f_INL.jpg"
keywords: []
---

# #INL | പ്രവാസി സ്റ്റാറ്റസ് പരിശോധന നീക്കം വിരോധാഭാസം - ഐ എൽ എൽ

> **Lead Summary:** **നാദാപുരം: [**പ്രവാസികളോട് ഇന്ത്യയിൽ താമസിച്ച സമയവും യാത്രയുടെ വിവരങ്ങളും അടങ്ങിയ സത്യവാങ്‌ മൂലം നൽകണമെന്ന നോട്ടീസുകൾ ദീർഘ കാലമായി വിദേശത്ത് സ്ഥിരവാസമുള്ള പ്രവാസിക ളെ ബുദ്ധിമുട്ടിലാക്കുമെന്ന് നാഷണൽ പ്രവാസി ലീഗ് നാദാപുരം മണ്ഡലം കമ്മിറ്റി പ്രസ്താപനയിൽ പറഞ്ഞു.

## Article Content

**നാദാപുരം: [**പ്രവാസികളോട് ഇന്ത്യയിൽ താമസിച്ച സമയവും യാത്രയുടെ വിവരങ്ങളും അടങ്ങിയ സത്യവാങ്‌ മൂലം നൽകണമെന്ന നോട്ടീസുകൾ ദീർഘ കാലമായി വിദേശത്ത് സ്ഥിരവാസമുള്ള പ്രവാസിക ളെ ബുദ്ധിമുട്ടിലാക്കുമെന്ന് നാഷണൽ പ്രവാസി ലീഗ് നാദാപുരം മണ്ഡലം കമ്മിറ്റി പ്രസ്താപനയിൽ പറഞ്ഞു.

പ്രവാസിയെന്ന നിലയിലുള്ള പ്രത്യേക പരിഗണനകൾ ഉപയോഗപ്പെടുത്തി നികുതി വലയിൽ നിന്ന് ഒഴിവാകുന്നവരെ കണ്ടെത്താനെന്ന പേരിലാണ് കേന്ദ്ര ആദായ നികുതി വകുപ്പ് നോട്ടീസുകൾ അയച്ചു തുടങ്ങിയത്. ഒരു വർഷം 181 ദിവസത്തിലധികം ഇന്ത്യയിൽ താമസിച്ചതിന് ശേഷം നികുതി റിട്ടേണുകളിൽ പ്രവാസി സ്റ്റാറ്റസ് രേഖപ്പെടുത്തി നികുതി നൽകാത്തവരുടെ എണ്ണം വർദ്ധിച്ചെന്ന പേരിലാണ് കേന്ദ്ര സർക്കാർ പ്രവാസികൾക്ക് നോട്ടീസ് അയക്കുന്നത്.

2014 മുതൽ ഇന്ത്യയിൽ ഓരോ വർഷവും എത്ര ദിവസങ്ങൾ താമസിച്ചുവെന്ന വിവരങ്ങൾ കൈ മാറാനാണ് ആദായ നികുതി വകുപ്പ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. എമിഗ്രേഷനിൽ നിന്ന് പ്രവാസികൾ പോയി വന്നതിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നിരിക്കെ പ്രവാസികളോട് സത്യവാങ്മൂലം എഴുതി നൽകാൻ നോട്ടീസ് അയക്കുന്നത് വിരോധാഭാസവും പ്രതിഷേധാർഹവു മാണന്ന് നാഷണൽ പ്രവാസി ലീഗ് നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി. പി. മൊയ്തുവും, ജനറൽ സെക്രട്ടറി സെക്രട്ടറി ജാഫർ വാണിമേലും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175876/paradox-removal-non-resident-status-check-inl)