---
title: "#accident | കല്ലാച്ചി ബൈപാസ് റോഡിൽ വാഹനാപകടം; ടൈൽസുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു"
english_title: "#accident #Kallachi #Bypass #Road #pickup lorry carrying the tiles lost control and overturned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/175884/accident-kallachi-bypass-road-pickup-lorry-carrying-the-tiles-lost-control-and-overturned"
published_at: "2024-01-10T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e9189e0eae_ACCIDENT_2.jpg"
keywords: []
---

# #accident | കല്ലാച്ചി ബൈപാസ് റോഡിൽ വാഹനാപകടം; ടൈൽസുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

> **Lead Summary:** **നാദാപുരം **: [കല്ലാച്ചിയിൽ പുതുതായി നിർമിച്ച ബൈപാസ് റോഡായ ട്രഷറി റോഡിൽ വാഹനാപകടം. ടൈൽസ് കയറ്റി വന്ന ലോറി മറിഞ്ഞ് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത് .

## Article Content

**നാദാപുരം **: [കല്ലാച്ചിയിൽ പുതുതായി നിർമിച്ച ബൈപാസ് റോഡായ ട്രഷറി റോഡിൽ വാഹനാപകടം. ടൈൽസ് കയറ്റി വന്ന ലോറി മറിഞ്ഞ് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത് .

കോഴിക്കോട് നിന്ന് കുറുവന്തേരി ഭാഗത്തേക്ക് ടൈൽസ് കയറ്റി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്.

ടൈൽസ് പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.കല്ലാച്ചി സംസ്ഥാന പാതയിൽ നിന്നും വാണിമേൽ റോഡിലേക്ക് കയറുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പിറകോട്ടേക്ക് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/175884/accident-kallachi-bypass-road-pickup-lorry-carrying-the-tiles-lost-control-and-overturned)